"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Signorelli-Antichrist and the devil.jpg|thumb|150px|അന്തിക്രിസ്തുവും സാത്താനും - ലൂക്കാ സിഞ്ഞോരെല്ലിയുടെ "അന്തിക്രിസ്തുവിന്റെ നടപടികൾ" എന്ന ചിത്രത്തിൽ നിന്ന് (കാലം ക്രി.വ.1501-നടുത്ത്]]
 
പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ [[യേശു|യേശുക്രിസ്തുവിന്റെ]] കപടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌ അന്തിക്രിസ്തു. ലോകാവസാനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്ന [[പുതിയനിയമം|പുതിയനിയമ]] ഖണ്ഡങ്ങളുടെ ക്രിസ്തീയവ്യാഖ്യാനങ്ങളിൽ ചിലതിലാണ്‌ ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല ദാഹങ്ങളും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ്‌ അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന [[മലയാളം]] വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം(eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്"(ἀντίχριστος) എന്ന പദത്തിന്‌ ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം.<ref>See Strong's Bible Dictionary: [http://cf.blueletterbible.org/lang/lexicon/Lexicon.cfm?Strongs=G473&t=KJV αντί] Related terms as noted by the Catholic Encyclopedia include: antibasileus-a king who fills an [[interregnum]]; antistrategos-a [[propraetor]]; anthoupatos-a [[proconsul]]; antitheos-in [[Homer]],one resembling a god in power and beauty, in other works it stands for a hostile god</ref> <ref>See Strong's Bible Dictionary: [http://cf.blueletterbible.org/lang/lexicon/Lexicon.cfm?Strongs=G5547&t=KJV χριστος]</ref> ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.{{Ref_label|൧|൧|none}}
 
യുഗാന്തകാലത്തെ കപടരക്ഷകനെക്കുറിച്ചുള്ള വിശ്വാസം [[ഇസ്ലാം]], [[യഹൂദമതം|യഹൂദ]] മതങ്ങളിലുമുണ്ട്. ഇസ്ലാമിലെ [[മസീഹൂ ദജ്ജാൽ|ദജ്ജാൽ]], യഹൂദമതത്തിലെ [[അർമിലസ്]] എന്നീ സങ്കല്പങ്ങൾ ക്രിസ്തുമതത്തിലെ അന്തിക്രിസ്തു സങ്കല്പത്തിന്‌ സമാനമാണ്‌.
വരി 13:
 
 
[[പുതിയനിയമം|പുതിയനിയമത്തിലെ]] [[വെളിപാട് പുസ്തകം|വെളിപാടുപുസ്തകം]] പതിമൂന്നാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു ജന്തുക്കളും അന്തികിസ്തുവിന്റെ പ്രതിരൂപങ്ങളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ, കടലിൽ നിന്നു കയറിവരുന്ന ജന്തു അതിന്റെ മരണവും ഉയിർപ്പും ദൈവികമായ ബഹുമാനം അവകാശപ്പെടുന്നതും വഴി യേശുവിന്റെ വികൃതാനുകരണമാവുന്നു. കരയിൽ നിന്നു വരുന്ന കുഞ്ഞാടിന്റെ സ്വരമുള്ള രണ്ടാമത്തെ ജന്തു, അടയാളങ്ങളും അത്ഭുതങ്ങളും കാട്ടുകയും ആദ്യത്തേതിനെ ആരാധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതു വഴി ക്രിസ്തീയസങ്കല്പത്തിലെ [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിന്റെ]] അനുകരണമാവുന്നു. ആദ്യജന്തുവിന്റെ ശരീരത്തിലെ മുറിപ്പാടും 666 എന്ന അതിന്റെ അടയാളസംഖ്യയും{{Ref_label|||none}} ദൈവികമായ ആരാധന അവകാശപ്പെട്ടിരുന്ന ക്രിസ്തുമതപീഡകൻ നീറോ ചക്രവർത്തിയുമായി അന്തിക്രിസ്തുവിനെ ബന്ധിപ്പിച്ച് അതിന്‌ രാഷ്ടീയമാനം നൽകുന്ന സൂചനകളായി പറയപ്പെടുന്നു.<ref name = "oxford">The Antichrist, the Oxford Companion to the Bible, പുറങ്ങൾ 31-32</ref>
 
==പിൽക്കാലചരിത്രം==
വരി 20:
 
 
മതത്തിലേയും രാജനീതിയിലേയും പ്രതിയോഗികളെ അന്തികിസ്തുവുമായി ബന്ധപ്പെടുത്തി, അവരോടുള്ള ചെറുത്തുനില്പിന്‌ ധാർമ്മികപരിവേഷം നൽകാനുള്ള പ്രവണതയും ക്രൈസ്തവലോകത്ത് സാധാരണമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സഭാനവീകരണത്തിനു ശ്രമിച്ച ജോൺ വൈക്ലിഫ് (1320-1384) മാർപ്പാപ്പയെ അന്തിക്രിസ്തുവെന്നു വിളിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലേയും റഷ്യയിലേയും{{Ref_label|||none}} വ്യവസ്ഥാപിത അധികാരസ്ഥാനങ്ങൾ നെപ്പോളിയനെതിരേയും അന്തിക്രിസ്തു വിശേഷണം ഉപയോഗിച്ചിട്ടുണ്ട്.<ref>Bertrand Russel, A History of Western Philosophy(പുറങ്ങൾ 485, 751-752</ref>
 
==ഇതരമതങ്ങളിൽ==
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്