"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
==വിലയിരുത്തൽ==
ദുഷ്ടതയെ അജയ്യമാക്കിക്കാട്ടുന്ന പകിട്ടുകളേയും അതിനെതിരെ അനതിവിദൂരഭാവിയിൽ ദൈവികശക്തി നേടാനിരിക്കുന്ന അന്തിമവിജയത്തേയും ആ വിജയത്തിൽ പങ്കുപറ്റാനാകും വരെ വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ചുള്ള ക്രൈസ്തവബോദ്ധ്യങ്ങളാണ്‌ അന്തിക്രിസ്തു സങ്കല്പത്തിൽ പ്രതിഫലിക്കുന്നതെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി നിരീക്ഷിക്കുന്നുണ്ട്.<ref name = "oxford"/>
 
==ഇസ്ലാമിൽ==
{{Main|മസീഹു ദജ്ജാൽ}}
ഇസ്ലാമിക വിശ്വാസ പ്രകാരം അന്ത്യനാളിന് മുമ്പ് വരാനിരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് മസീഹു ദാജ്ജാലിൻറെ ആഗമനം .ദജ്ജാലിനെയും അവൻറെ വരവിനേയും നിഷേധിക്കുന വിഭാഗം മുസ്ലിംകൾ കിടയിലുണ്ട് .ദജ്ജാൽ എന്നൊരാൾ വരില്ലെന്നും ലോകത്ത് തോന്നിവാസങ്ങളും കള്ളത്തരങ്ങളും സംഭവിക്കും എന്നതിനു പ്രതീകാത്മകമായി പറഞ്ഞതാണ് എന്നെല്ലാം യുക്തിപരമായി ദുർവ്യാഖ്യാനിക്കുന്നവരും ,ദജ്ജാൽ വരും എന്ന് വിശ്വസിക്കൽ നിർബന്ധ മുള്ളതല്ല ,അതുമായി ബന്ധപ്പെട്ട ഹദീസുകൾ ബലമില്ലാത്തതും ഒറ്റപ്പെട്ടതുമാണ് എന്നിങ്ങനെ ഹദീസുകളെയും ദജ്ജാലിനെയുംനിഷേധിക്കുന്നവരും ഉണ്ട് .ഈ രണ്ടു വാദക്കാരും സത്യത്തിൽ നിന്ന് ബഹുദൂരം പിഴച്ചവരാണെന്നാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം .
 
ദജ്ജാലിനെ കുറിച്ച് ഹദീസിൽ ഇങ്ങനെ വായിക്കാം. ദജ്ജാൽ സുന്ദരനായ ഒരു യുവാവിനെ വിളിച്ചു വരുത്തി തൻറെ വാലുകൊണ്ട് അവനെ വെട്ടി രണ്ടായി പിളർത്തുകയും പിന്നീട് വിളിച്ചാൽ പുഞ്ചിരി തൂകിക്കൊണ്ട്‌ അവൻ എഴുന്നേറ്റു വരികയും ചെയ്യും .ഇപ്രകാരം അവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ മർയമിൻറെ (റ) മകൻ മസീഹിനെ(യേശു) അല്ലാഹു നിയോഗിക്കും .ഡമാസ്കസിൻറെ കിഴക്കുള്ള വെള്ള മിനാരത്തിൻറെ അടുത്തു രണ്ടു മലാക്കിൻറെ ചിറകുകളിൽ കൈവെച്ച് രണ്ടു മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം ഇറങ്ങിവരിക .തല താഴ്ത്തിയാൽ വെള്ളം തുള്ളിയായി വീഴും ,ഉയർത്തിയാൽ മുത്തു പോലെയുള്ള വെള്ളത്തുള്ളികൾ അതിൽ നിന്ന് അടർന്നു വീഴും .അദ്ദേഹത്തിൽ നിന്ന് പുറത്തു വരുന്ന സുഗന്ധം ശ്വസിക്കുന്ന ഏതൊരു സത്യാ നിഷേധിയും ഉടനെ തന്ന്നെ മരണപ്പെടാതിരിക്കുകയില്ല .അവിടുത്തെ ശ്വാസം കണ്ണെത്തുന്ന സ്ഥലം വരെ എത്തും .ദജ്ജാലിനെ അദ്ദേഹം വധിച്ചു കളയുകയും ചെയ്യും .ദാജ്ജാലിന്റെ തിൻമയിൽനിന്ന് സംരക്ഷിക്കപ്പെട്ട ചില ആളുകളുടെ അടുത്തു ഈസാനബി(അ) ചെന്ന് അവരുടെ മുഖത്ത് തടവിക്കൊണ്ട് സ്വർഗത്തിൽ അവർക്കുള്ള ഉന്നത പദവികളെ കുറിച്ച് അവരോടു സംസാരിക്കും.മുസ്ലിം)
 
മുസ്ലിംകൾ സുബ്ഹി നമസ്കാരത്തിനു അണി നിൽക്കുന്ന സമയത്താണ് [[ഈസ]] (അ) യുടെ ആഗമനം അദ്ദേഹത്തോട് ഇമാമത്ത് നിൽക്കാൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹം വിസമ്മതിക്കുകയും ഇമാമിനെ തുടർന്ന് നമസ്കരിക്കുകയും ചെയ്യും .ഈസ (അ) വന്നതറിഞ്ഞ് ദജ്ജാൽ ഭയന്ന് ഓടാൻ ശ്രമിക്കും .വെള്ളത്തിൽ ഉപ്പു അലിയുന്നത് പോലെ അവൻ അലിഞ്ഞു ഇല്ലാതാവാൻ നോക്കും .എന്നാൽ ഈസാ (അ) അവനെ വധിക്കുകയും രക്തം പുരണ്ട വാൾ അദ്ദേഹം ജനങ്ങളെ കാണിക്കുകയും ചെയ്യും “(മുല്സ്ലിം)
 
 
 
===ഹദീസിൽ നിന്ന്===
അനസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത്‌ സ്ഥലവും ദജ്ജാൽ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട്‌ അവയുടെ വാതിലിൽ മലക്കുകൾ അണിനിരക്കും. എന്നാൽ (മദീനയോടടുത്തുള്ള) ഒരു ഉപ്പ്‌ ഭൂമിയിലാണ്‌ അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക്‌ പ്രകമ്പനമേൽക്കും. (ദജ്ജാലിനെ സംബന്ധിച്ച്‌ പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികൾക്ക്‌ കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതിൽ നിന്ന്‌ പുറപ്പെടുവിക്കും. (മുസ്ലിം)
 
അനസി(റ)ൽ നിന്ന്‌ നിവേദനം: ഇസ്ബഹാനിലെ യഹൂടികളിൽ നിന്ന്‌ എഴുപതിനായിരം ആളുകൾ ദജ്ജാലിനെ അനുഗമിക്കും. അവർ ത്വയലിസാൻ ധരിക്കുന്നവരാണ്‌. (വസ്ത്രത്തിന്റെ മീതെ പണ്ഡിതന്മാരും മറ്റും ധരിക്കുന്ന മേൽ വസ്ത്രം ) (മുസ്ലിം)
 
ഉമ്മുശരീകി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറയുന്നത്‌ ഞാൻ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന്‌ പർവ്വതങ്ങളിലേക്ക്‌ ജനങ്ങൾ ഓടി രക്ഷപ്പെടും. (മുസ്ലിം)
 
ഇംറാനുബ്നു ഹുസ്വൈനി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(റ) പറയുന്നത്‌ ഞാൻ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതൽ അന്ത്യദിനം വരെ ദജ്ജാലിനേക്കാൾ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്