"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==പിൽക്കാലചരിത്രം==
[[ചിത്രം:Papessa tiara.jpg|thumb|175px|right|മാർപ്പാപ്പയെ വെളിപാട് പുസ്തകത്തിലെ ജന്തുവിന്മേൽ സവാരിചെയ്യുന്ന ബാബിലോൺ വേശ്യയായി കാട്ടുന്ന പ്രൊട്ടസ്റ്റന്റ് ചിത്രീകരണം]]
ആദ്യകാല ക്രൈസ്തവസഭ [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തേയും]] സാമ്രാട്ടിനേയും അന്തിക്രിസ്തുവുമായി ബന്ധപ്പെടുത്തി വീക്ഷിച്ചിരിക്കാമെങ്കിലും [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] സ്ഥാപനവൽക്കരണത്തിനും റോമിന്റെ ക്രൈസ്തവീകരണത്തിനും ശേഷം ഈ മനോഭാവം മാറി. സാമ്രാജ്യം ഭൂമിയിൽ ദൈവഹിതത്തെ പ്രതിനിധീകരിക്കുന്നതായി വിലയിരുത്തപ്പെട്ടതോടെ, റോമിന്റേയും വ്യവസ്ഥാപിതസഭയുടേയും ശത്രുക്കൾ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി എണ്ണപ്പെടുകയും [[വെളിപാട് പുസ്തകം|വെളിപാട് പുസ്തകത്തിനു]] പോലും ഈ നിലപാടിൽ നിന്നുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്തു. അധികാരസ്ഥാനങ്ങളെ തിന്മയുടെ പ്രതിരൂപങ്ങളായി കാണുന്ന പഴയ വ്യാഖ്യാനം സ്വീകൃതിയിലേയ്ക്കു തിരിച്ചുവന്നത്, സഭാനേതൃത്വത്തിലേയും രാഷ്ട്രാധികാരത്തിലേയും അഴിമതി പിൽക്കാലങ്ങളിൽ അതിരുവിട്ടപ്പോഴാണ്‌. ദുരന്തങ്ങളും, മതത്യാഗവും, വിശ്വസ്ഥരുടെ രക്തസാക്ഷിത്വവും ആയി വരാനിരുന്ന അന്തിക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചുള്ള ഭീതി മദ്ധ്യയുഗവും കടന്ന് പതിനാറും പതിനേഴും നൂറ്റാണ്ടുകൾ വരെ ക്രൈസ്തവബോധത്തെ വേട്ടയാടി.<ref name = "oxford"/>
 
മതത്തിലേയും രാജനീതിയിലേയും പ്രതിയോഗികളെ അന്തികിസ്തുവുമായി ബന്ധപ്പെടുത്തി, അവരോടുള്ള ചെറുത്തുനില്പിന്‌ ധാർമ്മികപരിവേഷം നൽകാനുള്ള പ്രവണതയും ക്രൈസ്തവലോകത്ത് സാധാരണമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ സഭാനവീകരണത്തിനു ശ്രമിച്ച ജോൺ വൈക്ലിഫ് (1320-1384) മാർപ്പാപ്പയെ അന്തിക്രിസ്തുവെന്നു വിളിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലേയും റഷ്യയിലേയും{{Ref_label|൨|൨|none}} വ്യവസ്ഥാപിത അധികാരസ്ഥാനങ്ങൾ നെപ്പോളിയനെതിരേയും അന്തിക്രിസ്തു വിശേഷണം ഉപയോഗിച്ചിട്ടുണ്ട്.<ref>Bertrand Russel, A History of Western Philosophy(പുറങ്ങൾ 485, 751-752</ref>
"https://ml.wikipedia.org/wiki/അന്തിക്രിസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്