"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
പരാതിക്കാരിക്കോ, അവർക്കുവേണ്ടി മറ്റാർക്കെങ്കിലുമോ, മേൽപ്പറഞ്ഞ സംവിധാനങ്ങളെ സമീപിച്ച് ഗാർഹിക പീഢനത്തെക്കുറിച്ച് പരാതി സമർപ്പിക്കാം. ഈ പരാതി പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായത്തോടെ ഒരു '''ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ)''' ആക്കി മാറ്റുന്നു. തുടർന്ന് ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അത് അയച്ചുകൊടുക്കുന്നു. വകുപ്പ് 12 പ്രകാരം, മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് പരാതി ബോധിപ്പിക്കുകയും ആവാം. പരാതിക്കാരിയോട്, ഈ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെയും സഹായങ്ങളെയും കുറിച്ച് വിശദമാക്കുവാൻ മേല്പറഞ്ഞ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. മജിസ്ട്രേറ്റിന് സമർപ്പിക്കുന്ന ഡി.ഐ.ആർ /പരാതിയിൽ ഈ നിയമപ്രകാരമുള്ള ഒന്നോ അതിലധികമോ നിവർത്തികൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവരുത്തി അവരുടെ വിശദീകരണം/വാദം കേട്ടതിന് ശേഷം മജിസ്സ്ട്രേറ്റ്, പരാതിയിന്മേൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും. വകുപ്പ് 23 പ്രകാരം പ്രത്യേകമായി അപേക്ഷ നൽകിയാൽ എതൃകക്ഷി ഹാജരാകുന്നതിന് മുൻപ്, പരാതി സ്വീകരിക്കുമ്പോൾ തന്നെ, ഇടക്കാല എക്സ് - പാർട്ടി ഉത്തരവ് പുറപ്പെടുവിക്കാനും മജിസ്ട്രേറ്റിന് കഴിയും.
 
പരാതി ഫയലിൽ സ്വീകരിക്കുമ്പോൾ മജിസ്ട്രേറ്റ് എതിർ കക്ഷിക്ക് സംരക്ഷണോദ്യോഗസ്ഥൻ മുഖാന്തിരം നോട്ടീസ് അയയ്ക്കുകയും മൂന്നു ദിവസത്തിനകം ഉള്ള ഒരു തീയതി, അതിന്മേൽ വാദം കേൾക്കാനുള്ള ദിവസമായി തീരുമാനിക്കുകയും ചെയ്യും. നോട്ടീസ് കൈപ്പറ്റി എതിർകക്ഷി ഹാജരാകുന്ന മുറയ്ക്ക് തർക്കപരിഹാരത്തിനായി വേണമെങ്കിൽ കൌൺസിലിംഗ് നടത്തുന്നതിന് മജിസ്ട്രേറ്റിന് നിർദ്ദേശിക്കാവുന്നതാണ്. പ്രാഥമിക വാദത്തിനും ആവശ്യമെങ്കിൽ സാക്ഷി വിസ്താരത്തിനും തെളിവെടുപ്പിനും ശേഷം സംരക്ഷണ ഉത്തരവ്, താമസ സൌകര്യത്തിനുള്ള ഉത്തരവ്, സാമ്പത്തിക പരിഹാരങ്ങൾ, കസ്റ്റഡി ഉത്തരവുകൾ, നഷ്ടപരിഹാര ഉത്തരവുകൾ എന്നിവ മജിസ്ട്രേറ്റ് നിയമാനുസരണം പുറപ്പെടുവിക്കുന്നു.
 
==കോടതി നടപടികൾ==