"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
ആത്യന്തികമായി എല്ലാപരാതിയും മജിസ്ട്രേറ്റിന് മുൻപാകെ എത്തുകയും അദ്ദേഹം അതിൽ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും.
*ഗാർഹിക പീഢനക്കേസുകളിൽ ഇരയാകപ്പെടുന്നവരുടെ സഹായത്തിനായി ഈ നിയമത്തിന്റെ 8 -ആം വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് സംരക്ഷണോദ്യോഗസ്ഥൻ. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ ''ജി.ഒ (പി) നം. 04/2007/സാ.ക്ഷേ.വ.'' പ്രകാരം അതത് ജില്ലകളിലെ പ്രൊബേഷൻ ഓഫീസർമാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥൻ എന്ന പദവി നൽകി ഉത്തരവായിട്ടുണ്ട്.
*ഈ നിയമത്തിന്റെ 10 - ആം വകുപ്പുപ്രകാരമുള്ള സേവനദാതാക്കൾക്ക് , ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ അധികാരമുണ്ട്. പരാതിക്കാരിയുടെ താല്പര്യപ്രകാരം ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ) തയ്യാറാക്കൽ, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കൽ, ആവശ്യമെങ്കിൽ സുരക്ഷാ ഭവനങ്ങളിൽ താമസം ഏർപ്പാടാക്കൽ തുടങ്ങിയവ ഇവരുടെ ചുമതലയിൽ വരുന്നു. നിയപ്രകാരംനിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകൾക്ക് ഈ നിയമത്തിൻ കീഴിൽ സേവനദാതാവായി രജിസ്റ്റർ ചെയ്യാം.
 
പരാതിക്കാരിക്കോ, അവർക്കുവേണ്ടി മറ്റാർക്കെങ്കിലുമോ, മേൽപ്പറഞ്ഞ സംവിധാനങ്ങളെ സമീപിച്ച് ഗാർഹിക പീഢനത്തെക്കുറിച്ച് പരാതി സമർപ്പിക്കാം. ഈ പരാതി പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായത്തോടെ ഒരു '''ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് (ഡി.ഐ.ആർ)''' ആക്കി മാറ്റുന്നു. തുടർന്ന് ബന്ധപ്പെട്ട മജിസ്ട്രേറ്റിന് അത് അയച്ചുകൊടുക്കുന്നു. വകുപ്പ് 12 പ്രകാരം, മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് പരാതി ബോധിപ്പിക്കുകയും ആവാം. പരാതിക്കാരിയോട്, ഈ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെയും സഹായങ്ങളെയും കുറിച്ച് വിശദമാക്കുവാൻ മേല്പറഞ്ഞ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. മജിസ്ട്രേറ്റിന് സമർപ്പിക്കുന്ന ഡി.ഐ.ആർ /പരാതിയിൽ ഈ നിയമപ്രകാരമുള്ള ഒന്നോ അതിലധികമോ നിവർത്തികൾക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവരുത്തി അവരുടെ വിശദീകരണം/വാദം കേട്ടതിന് ശേഷം മജിസ്സ്ട്രേറ്റ്, പരാതിയിന്മേൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കും. വകുപ്പ് 23 പ്രകാരം പ്രത്യേകമായി അപേക്ഷ നൽകിയാൽ എതൃകക്ഷി ഹാജരാകുന്നതിന് മുൻപ്, പരാതി സ്വീകരിക്കുമ്പോൾ തന്നെ, ഇടക്കാല എക്സ് - പാർട്ടി ഉത്തരവ് പുറപ്പെടുവിക്കാനും മജിസ്ട്രേറ്റിന് കഴിയും.
 
==കോടതി നടപടികൾ==