"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പ്രമാണാധാരസൂചി: ->ആധാരസൂചിക
വരി 125:
===ഭാഷ===
[[Image:Triseal.jpg|thumb|250px| സീലുകള്‍ അഥവാ മുദ്രകള്‍]]
 
പുരാചരിത്രജ്ഞരുടെ നിരാശാജനകമായ ഇ അനുഭവത്തിന്‌ ആശ്വാസം നല്‍കുന്ന ഏതാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. ശരിയായ ഡസിഫര്‍മന്റ്‌ ഇനിയും വിദൂരത്താണെങ്കിലും ചില വ്യാഖ്യാനശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്‌.
കളിമണ്ണോ ചെമ്പോ കല്ലോ കൊണ്ട്‌ പരത്തിയുണ്ടാക്കിയ ധാരാളം സീലുകള്‍ സിന്ധു പ്രദേശത്തുനിന്ന് കണ്ടെത്തി. ഏകദേശം ചതുരാകൃതിയായിരുന്നു അവയ്ക്കെല്ലാം. മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങള്‍ ആലേഖ്യം ചെയ്തിരുന്നു. അപൂര്‍വ്വം ചിലവയില്‍ എതോ തരം സസ്യങ്ങളുടേയും ചില സീലുകളില്‍ എഴുത്തുകള്‍ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത സീലുകളില്‍ നിന്ന് അക്ഷരങ്ങള്‍ മാത്രമെടുത്ത്‌ അക്ഷരമാലയുണ്ടാക്കിയാല്‍ അത്‌ 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയില്‍ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളില്‍പ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ്‌ അവ.
 
ആദ്യമായി സീലുകള്‍ പ്രസിദ്ധീകരിച്ചത്‌ ആര്‍ക്കിയോളക്ജിക്കല്‍ സര്‍വേ ഡയറാക്റ്ററായിരുന്ന എ.കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതില്‍ രേഖപ്പെടുത്തിയ ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പിന്നീട്‌ നടനന്‍ ഉദ്ഖനനങ്ങള്‍ സീലുകള്‍ സമ്പന്നമാക്കിയെങ്കിലും ഭാഷ അജ്ഞാതമായി തുടര്‍ന്നു.
 
ഈജിപ്തിലെ റഷീദു ശില (Rosetta Stones )അല്ലെങ്കില്‍ ഇറാനിലെ ബെഹിസ്തൂന്‍ (Behistun) സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന സമാന ലിപികള്‍ വായിക്കുവാന്‍ എളുപ്പമായിരുന്നു, കാരണം അതേ ആശയത്തിലുള്ള മറ്റു ജ്ഞാതമായ ഭാഷയില്‍ അത്‌ ലഭ്യമായിരുന്നു. എന്നാല്‍ സൈന്ധവ ലിപിക്ക്‌ സമാനമായ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.
 
 
ഭാഷ ഇന്നും പ്രഹേളികയായി തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ആ കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയം വിനാ അത്‌ സാധിച്ചവരില്ല. എല്ലാവരും അവയെ വ്യ്ഖ്യാനിക്കാനാണ്‌ ശ്രമിക്കുന്നത്‌. ലിപിയെ ഡെസിഫര്‍ ചെയ്യുന്നതും വ്യഖ്യാനിക്കുന്നതും രണ്ടാണ്‌.
 
[[1930]]ല്‌ ഓക്സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ ജി.ആര്‍. ഹണ്ടര്‍ വ്യത്യസ്തമായ 396 ചിഹ്നങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്‍ല ശ്രമങ്ങളില്‍ 23 എണ്ണം കൂടി വേര്‍തിരിച്ചു. അറിയപ്പെട്ട 2290 ഫലകങ്ങലിലായി മൊത്തം 13,376 ചിന്‍ഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 തരത്തില്‍ 113 എണ്ണം ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിന്‍ഹ്നങ്ങള്‍ രണ്ട്‌ പ്രാവശ്യവും 200ഓളം എണ്ണം പല ആവര്‍ത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
 
ബ്രിട്ടിഷ്‌ ഇന്തോളജിസ്റ്റായ മാര്‍ഷലും സഹപ്രവര്‍ത്തകരും ഹരപ്പന്‍ ഭാഷ ചിത്രാക്ഷരലിപികളാണെന്നും(Heiroglyphic) എന്നാല്‍ കൃറ്റന്‍-സുമേറിയന്‍ എഴുത്തുകളോട്‌ ഇവയ്ക്ക്‌ ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തില്‍ തോന്നുന്നതാണെന്നും യഥാര്‍ഥത്തില്‍ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി.
 
1930 കളുടെ അന്ത്യത്തില്‍ ചെക്കോസ്ലാവാക്യന്‍ ഗവേഷകനായ ബി.ഹോസ്നി (B. Edrich Hrozny) ഹിറൈറ്റ്‌ ഭാഷയുമായി അവക്ക്‌ സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂര്‍വ്വം ചില മുദ്രകള്‍ ഫിന്നീഷ്യന്‍-കൃറ്റന്‍ ലിപികളോടും സാദൃശ്യം പുലര്‍ത്തുന്നുണ്ട്‌ എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു. എന്നാല്‍ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോണ്‍ഗാഡ്‌ ലെവിനും, ഗുറോവും ഈ ശ്രമം സ്വേഛാപരമാണെന്നാണ്‌ വിശേഷിപ്പിച്ചത്‌. ഹിറൈറ്റ്‌ ചിത്രലിപികളില്‍ നിന്ന് 1000 വര്‍ഷങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ നിഗമനവും തെറ്റാണെന്നാണ്‌ ചരിത്രകാരനായ ഡിറിംഗര്‍ അഭിപ്രായപ്പെട്ടത്‌.
 
===ആധുനിക പഠനങ്ങള്‍===
കമ്പ്യൂട്ടറിന്റെ ഉപയോഗം ഭാഷാ പഠനത്തില്‍ സുസാധ്യമായതോടെ ഇത്തരം നിഗൂഢലിപികള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ കൂടുതലായി നടന്നു. ഫാ. ഹെറാസും ജി.ആര്‍ ഹണ്ടറുമായിരുന്നു അതിനു മുന്ന് പ്രധാന ശ്രമങ്ങള്‍ നടത്തിയവര്‍. വളരെ ആത്മാര്‍ത്ഥവും ബൃഹത്തായതുമായിരുന്നു ആ പഠനങ്ങള്‍ എങ്കിലും മാനദണ്ഡങ്ങള്‍ കഠിനമാകുക വഴി അവയെല്ലാം ദുര്‍ബലമായിത്തീര്‍ന്നു.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഭാഷാ പഠനം നടത്തിയത്‌ ആദ്യമായി സോവിയറ്റ്‌ -ഫിന്നീഷ്‌ ശാസ്ത്രജ്ഞന്മാരായിരുന്നു. ഫിന്നീഷ്‌ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ അസ്കോ പര്‍പ്പോള സൈമോ പര്‍പ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായത്തില്‍ ഹരപ്പന്‍ ഭാഷ ഏതോ ദ്രാവിഡിയന്‍ ഭാഷയാണെന്നും അത്‌ വലത്തു നിന്നും ഇടത്തോട്ടാണ്‌ എഴുതിയിരുന്നതെന്നും ആയിരുന്നു. അവരുടെ കണ്ടെത്തലുകള്‍ സോവിയറ്റ്‌ ശാസ്ത്രജ്ഞന്മാരുടേതുമായി സാമ്യം ഉള്ളതായിരുന്നു. ഈ കണ്ടുപിടുത്തങ്ങള്‍ ഡെസിഫര്‍മന്റ്‌ ചരിത്രത്തിലെ മൂലക്കല്ലാണ്‌ എന്നാണ്‌ ഡോ. സ്വെലേബില്‍ വിശേഷിപ്പിച്ചത്‌. (ഡ്രവീഡീയന്‍ ലിങ്ങ്വിസ്റ്റിക്സ്‌)
 
ഇവരെ കൂടാതെ ഇന്ത്യക്കാരായ ഐരാവതം മഹാദേവന്‍, എസ്‌.ആര്‍. റാവു അമേരിക്കക്കാരനായ വാള്‍ട്ടര്‍ ഫെര്‍സെര്‍വീസ്‌, കിന്നിയര്‍-വില്‍സണ്‍ എന്നിവരാണ്‌ പഠനങ്ങള്‍ നടത്തിയ പ്രമുഖര്‍.
 
ഡോ. എസ്‌.ആര്‍. റാവു എന്ന പണ്ഡിതന്‍ ലിപിയെ വായിക്കുന്നതില്‍ വിജയിച്ചു എന്നും അത്‌ പ്രാഗ്‌സംസ്കൃതമായിരുന്നു എന്നുമാണ്‌ മറ്റു ചിലര്‍ അദ്ദേഹത്തെ ഉദ്ദരിച്ച്‌ പറയുന്നത്‌. അദ്ദേഹത്തിന്‌ അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിലും അത്‌ വ്യാഖ്യാനിക്കന്‍ ശ്രമം നടത്തുക മാത്രമായിരുന്നു. ഐരാവതം മഹാദേവനെപ്പോലുള്ള പ്രഗത്ഭരായ ഭാഷാവിദഗ്ദ്ധര്‍ റാവുവിന്റെ ശ്രമത്തെ അബദ്ധജടിലമെന്നാണ്‌ വിലയിരുത്തിയത്‌.
 
യു.എസ്‌.എസ്‌.ആര്‍. അക്കാദമി ഓഫ്‌ സയന്‍സിന്റെ ആഭുമുഖ്യത്തില്‍ രൂപീകതമായ മറ്റൊരു സമിതിയും പഠനങ്ങള്‍ നടത്തിയവരില്‍ പെടുന്നു.വടക്കേ അമേരിക്കയിലെ പ്രാചീന നാഗരികതയായിരുന്ന മായന്‍ ഭാഷ വായിക്കന്നതില്‍ വിജയിച്ച കൊറോസോവ്‌ ആയിരുന്നു അവരില്‍ പ്രമുഖന്‍.
 
ഇന്ത്യയില്‍ ഐ. മഹാദേവനാണ്‌ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ഭാഷ ഡെസിഫര്‍മന്റ്‌ ആരംഭിച്ചത്‌. 1971 ലായിരുന്നു ഇത്‌. ഒന്നുകില്‍ ഹിറൈറ്റിയും സംസ്കൃതവും ജര്‍മ്മനും ഇംഗ്ലീഷും അടങ്ങുന്ന ഇന്തോ- യൂറോപ്യന്‍ ഭാഷകള്‍, അല്ലെങ്കില്‍ പ്രാഹീന ഏഷ്യാമൈനറില്‍ നിന്നിരുന്ന് എലാമൈറ്റോ സുമേറിയയോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ദ്രവീഡിയനോ മുണ്ടയോ ആയിരിക്കാം ഹാരപ്പന്‍ ഭാഷയുടെ പിന്തുടര്‍ച്ച എന്നാണ്‌ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ സോഫ്റ്റ്‌വെയര്‍ പ്രവീണരുമായി ചേര്‍ന്ന് ഐരാവതം കണ്ടെത്തിയത്‌.
 
1974 ല്‍ കിന്നിയറും വില്‍സണും മറ്റൊരു രീതി നിര്‍ദ്ദേശിച്ചു. ഹരപ്പന്‍ സീലുകളിലെ അക്കങ്ങളെക്കുറിക്കുന്ന സംജ്ഞകള്‍ തിരഞ്ഞെടുത്ത്‌ പഠിക്കുക മൂലം അവക്ക്‌ സുമേറിയന്‍ അക്ക സമ്പ്രദായങ്ങളോട്‌ വളരെയധികം സാമ്യമുണ്ടെന്ന കണ്ടെത്തലായിരുന്നു അത്‌. ഇത്‌ മൂലം സുമേറിയനും ഹരപ്പനും മറ്റേഠോ പൊതുഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നുമായിരുന്നു അവരുടെ നിഗമനം. ഇത്നെ ആസ്പദിച്ച്‌ ഉത്ഭവം ദ്രാവിഡമാവാമെന്ന് ഡോ. സ്വിലെബില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റായ ഡോ. ഫെയര്‍സെര്‍വീസിന്റെ അന്വേഷണങ്ങളും ഹരപ്പന്‍ ഭാഷ ദ്രവീഡിയനാണ്‌ എന്ന നിഗമനങ്ങളിലാണ്‌ എത്തി നിന്നത്‌.
 
 
എസ്‌. ആര്‍. റാവു (സംസ്കൃതം എന്ന്) ഒഴിച്ച്‌ മറ്റുള്ള ഗവേഷകരായ, കോറോസോവ്‌, ഓള്‍ഡെറോഗി, വോള്‍പോക്‌, അലക്സീവ്‌, കോണ്‍ട്രാടോവ്‌, ഗ്ഗുറോവ്‌, ബോണ്‍ഗാഡ്‌ ലെവിന്‍, അസ്കോ പര്‍പോള, സൈമോ പര്‍പോള, മഹാദേവന്‍, കാമില്‍ സ്വലേബില്‍ തുടങ്ങി എല്ലാവരും തന്നെ ദ്രാവിഡഭാഷയായിരുന്നു ഹരപ്പന്‍ ലിപി എന്നുള്ള അഭിപ്രായക്കാരായിരുന്നു.
 
'''ഇന്‍ഡസ് ലിപി''' (ഹാരപ്പന്‍ ലിപി) [[ഹാരപ്പന്‍ സംസ്കാരം|ഹാരപ്പന്‍ സംസ്കാരവുമായി]] ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഗണങ്ങള്‍ ആണ്. ഹരപ്പ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത് ''സീലുകള്‍'' അഥവാ മുദ്രകള്‍ ആണ്. ഏതാണ്ട് 60 ഇടങ്ങളില്‍ നിന്നായി 4000 <ref>http://www.geocities.com/olmec982000/Indus.html</ref> ത്തോളം മുദ്രക്കട്ടകള്‍ കിട്ടുകയുണ്ടായി. മുദ്രകളുടെ ശരശൈ നീളം 4.6 ആണ്. ഏറ്റവും വലുതിന് 17 എണ്ണം നീളം വരും. രണ്ടെണ്ണം 14 എണ്ണം, കുറച്ച് 10 എണ്ണം നീളമുള്ളതുമാണ്. നൂറോളം എഴുത്തുകള്‍ വെറും രണ്ടേ രണ്ട് മുദ്രകള്‍ മാത്രമുള്ളവയാണ്. <ref> {{cite web
| url = http://www.safarmer.com/indusnotes.pdf
"https://ml.wikipedia.org/wiki/സിന്ധു_നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്