"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[en:M. G. Radhakrishnan]]
ജി.അരവിന്ദന്റെ പ്രശസ്തമായ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. തുടർന്ന് തകര, ആരവം, ഞാൻ ഏകനാണ്, ഗീതം, ജാലകം, നൊമ്പരത്തിപ്പൂവ്, കാറ്റ് വന്ന് വിളിച്ചപ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ട്, മണിച്ചിത്രത്താഴ്, ദേവാസുരം, ചാമരം, അഗ്നിദേവൻ തുടങ്ങി നാൽപ്പതിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകി. കള്ളിച്ചെല്ലമ്മ, ശരശയ്യ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
 
രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2001-ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2005-ൽ അനന്തഭദ്രം എന്ന ചിത്രത്തിനും. സിനിമാസംഗീതത്തിലും ലളിതസംഗീതത്തിലും തന്റേതായ മുഖമുദ്ര പതിപ്പിച്ച എം.ജി രാധാകൃഷ്ണൻ 1937-ൽ ആലപ്പുഴയിലെ ഹരിപ്പാടാണ് ജനിച്ചത്. അച്ഛൻ മലബാർ ഗോപാലൻ നായരും അമ്മ കമലാക്ഷിയമ്മയും പ്രശസ്ത സംഗീതജ്ഞരായിരുന്നു.
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്