"തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
 
====നാടുകടത്തൽ====
എഴുത്തച്ഛനിൽ നിന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായിക്കാൻ വാങ്ങിയ സുഹൃത്ത് കുറ്റിശ്ശേരി നമ്പൂതിരിയിൽ നിന്ന് അതു വാങ്ങി വായിച്ചവരിൽ ഒരാൾ ബ്രാഹ്മണപ്രമാണിമാരുടെ പാർശ്വവർത്തിയായിരുന്നു. അങ്ങനെ ആ കൃതി പരസ്യമായതോടെ, അതിനെക്കുറിച്ച് നിശതമായ വിമർശനം നടക്കുന്നുണ്ടായിരുന്നു. വേദത്തിനു വന്ന "ശൂദ്രബാധ" നീങ്ങാനായി ബ്രാഹ്മണരുടെ വേദപാഠശാലകളിലെ വാദ്ധ്യാന്മാർ പട്ടിണിവൃതംപട്ടിണിവ്രതം{{Ref_label|ഘ|ഘ|none}} എടുക്കുകയും പഠിതാക്കളെ അതിനു നിർബ്ബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. യജ്ഞാദികൾ കൂടാതെ നാമജപം കൊണ്ടുമാത്രം മോക്ഷം പ്രാപിക്കാമെന്നു സിദ്ധാന്തിക്കാൻ ശൂദ്രനെന്തു കാര്യം എന്നായിരുന്നു വിമർശനം. "ബ്രാഹ്മണോഹം, നരേന്ദ്രോഹം, ആഢ്യോഹം" എന്ന് വീമ്പു പറയുന്നവരെയും ഒടുവിൽ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ടിച്ചേക്കാം എന്ന അദ്ധ്യാത്മരാമായണം, ലക്ഷ്മണസാന്ത്വനത്തിലെ പരിഹാസവും വിമർശനവിഷയമായി. മേൽക്കോയ്മയായ സാമൂതിരിക്ക് കൃതി കാഴ്ചവയ്ക്കാതിരുന്നതും വിമർശിക്കപ്പെട്ടു. ഇതറിഞ്ഞപ്പോൾ, കിളിപ്പാട്ടുകൾ പ്രചരിക്കുന്നതിനു മുൻപ് നശിപ്പിക്കപ്പെട്ടേക്കാം എന്നു ഭയന്ന എഴുത്തച്ഛൻ സഹോദരി സീതയുടേയും മറ്റും സഹായത്തോടെ തിടുക്കത്തിൽ അവയുടെ പകർപ്പുകളെടുത്ത്, വെള്ളാട്ടിരി, പെരുമ്പടപ്പ്, വെട്ടം തുടങ്ങിയ ദേശക്കോയ്മകളിൽ എത്തിച്ചു. അതോടെ കിളിപ്പാട്ടുകൾ രണ്ടും ആ ദേശങ്ങളിലൊക്കെ പ്രചരിക്കാനും തുടങ്ങി. അതോടെ, സാമൂതിരിയ്ക്ക് സമർപ്പിക്കാത്ത കൃതി അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിൽ എത്തിച്ചു എന്നും ആരോപിക്കപ്പെട്ടു.
 
പണ്ഡിതബ്രാഹ്മണനായ [[ആഴ്വാഞ്ചേരി താമ്പ്രാക്കൾ]] ബ്രാഹ്മണർക്കിടയിലെ സങ്കുചിതമനസ്കരായ സ്ഥാപിതതാത്പര്യക്കാരെ പിന്തുണച്ചിരുന്നില്ല. കിളിപ്പാട്ടുകൾ കണ്ടതോടെ, ബ്രഹ്മാണ്ഡപുരാണത്തിനു കൂടി മലയാളഭാഷ്യം നിർമ്മിക്കാൻ കവിയെ നിയോഗിക്കുക കൂടി ചെയ്തു അദ്ദേഹം. എഴുത്തച്ഛനെ വധിക്കാൻ വീണ്ടും ശ്രമം നടക്കുന്നെന്നറിഞ്ഞ തമ്പ്രാക്കൾ അദ്ദേഹത്തെ തന്റെ ആസ്ഥാനത്തിൽ വരുത്തി താമസിപ്പിച്ചു. സാമൂതിരിയുടെ പിന്തുണയുള്ള ബ്രാഹ്മണമേധാവിത്വത്തെ ചെറുക്കാൻ തമ്പ്രാക്കൾക്ക് കഴിഞ്ഞില്ല. എങ്കിലും എഴുത്തച്ഛൻ സാമൂതിരിയുടെ അധികാരസീമ വിട്ടുപോയാൻ വധശിക്ഷ ഒഴിവാക്കണം എന്ന തമ്പ്രാക്കളുടെ നിർദ്ദേശം സ്വീകൃതമായി. താൻ നാടുവിട്ടു കഴിയുമ്പോൾ കുടുംബാംഗങ്ങളെ ക്ഷേത്രഭരണത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തരാക്കണമെന്ന എഴുത്തച്ഛന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/തീക്കടൽ_കടഞ്ഞ്_തിരുമധുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്