"തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
===തിരുവൂർ===
====തുഞ്ചന്റെ പറമ്പ്====
താന്നിയൂർ കളരിയെ നാശത്തിൽ നിന്നു രക്ഷിക്കാൻ കഴിയാതെ പോയതിൽ ദുഖിച്ചദുഃഖിച്ച വെട്ടത്തരചൻ, പഴഞ്ഞാനത്തു കുടുംബത്തിനു കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്ത് താമസസ്ഥലവും പുതിയ കളരിയും നിർമ്മിക്കാൻ സഹായവുമായി മുന്നോട്ടു വന്നു. തിരൂരെ "തുഞ്ചന്റെ പറമ്പ്" എന്ന പുരയിടമാണ്‌ കളരിക്കും വീടിനുമുള്ള സ്ഥലമായി കൊടുത്തത്. ഒരിക്കൽ [[മുനയൂരില്ലം|മുനയൂരില്ലത്തിന്റെ]] ഉടമസ്ഥതയിലെ [[പൊറ്റനിലം|പൊറ്റനിലമായിരുന്ന]] അത്, കുറേക്കാലം മുൻപ് തുഞ്ചൻ എന്ന [[ചെത്തുകാരൻ]] ചെറിയ തുക [[കാഴ്ചപ്പണം|കാഴ്ചപ്പണമായി]] നൽകി ചാർത്തി വാങ്ങിയതായിരുന്നു. തുഞ്ചന്റേയും ഭാര്യയുടേയും കഠിനാദ്ധ്വാനഫലമായി അവിടം അത്യാകർഷകമായി തീർന്നപ്പോൾ, മുനയൂരില്ലക്കാർ സ്ഥലം "പൊളിച്ചു ചാർത്തി" കിട്ടണം എന്നാവശ്യപ്പെട്ടു. വിസമ്മതിച്ച തുഞ്ചനേയും ഭാര്യയേയും രണ്ടു കൊച്ചു പെണ്മക്കളേയും, ഇല്ലത്തിന്റെ കിങ്കരന്മാർ കൊന്ന് പറമ്പിൽ കുഴിച്ചുമൂടി. ഈ അതിക്രമം അറിഞ്ഞ വെട്ടത്തരചൻ, അതിനു കാരണക്കാരനായ മുനയൂരില്ലത്തിന്റെ കാര്യസ്ഥനെ വിചാരണ ചെയ്തു [[വധശിക്ഷ|വധിച്ചതിനു]] പുറമേ [[പ്രായശ്ചിത്തം|പ്രായശ്ചിത്തമായി]] പറമ്പ് [[കണ്ടുകെട്ടൽ|കണ്ടുകെട്ടുകയും]] ചെയ്തു. [[ദേശക്കോയ്മ|ദേശക്കോയ്മയുടെ]] ഈ തീരുമാനം [[മേൽക്കോയ്മ|മേൽക്കോയ്മയായ]] സാമൂതിരിയുടെ സഹായത്തോടെ മാറ്റിക്കിട്ടാനുള്ള മുനയൂരില്ലത്തിന്റെ ശ്രമം ഫലിച്ചില്ല. എഴുത്തച്ഛന്റെ കുടുംബം അന്ധവിശ്വാസങ്ങളൊന്നും പിന്തുടർന്നിരുന്നില്ല. അതിനാൽ, [[പ്രേതബാധ|പ്രേതബാധിതവും]] [[ശാപം|ശാപഗ്രസ്തവും]] ആയി കണക്കാക്കപ്പെട്ടിരുന്ന ആ പുരയിടത്തിൽ പുതിയ വീടും കളരിയും നിർമ്മിക്കുന്നതിൽ അവർ കുഴപ്പമൊന്നും കണ്ടില്ല. എന്നാൽ [[ബ്രാഹ്മണർ|ബ്രാഹ്മണമേധാവികൾക്ക്]], പ്രത്യേകിച്ച് മുനയൂരില്ലത്തിന്‌ കളരിയോടുള്ള വൈരം വർദ്ധിക്കാൻ ഇതു കാരണമായി.
 
പുതിയ കളരി പ്രവർത്തനക്ഷമമാകാൻ തുടങ്ങി ഏറെ വൈകാതെ എഴുത്തച്ഛന്റെ സഹോദരൻ കുട്ടന്റേയും സഹോദരി ചീരുവിന്റേയും വിവാഹങ്ങൾ നടന്നു. ചാവേറായി മരിച്ച ഉണ്ണിയുടെ സഹോദരി പിലാക്കാട്ടീരി കുടുംബത്തിലെ അമ്മിണി ആയിരുന്നു കുട്ടന്റെ വധു. ഉല്ലാസപ്രകൃതിയും നിഷ്കളങ്കയും ആയ ചീരുവിന്റെ ഭർത്താവായത്, അമ്മിണിയുടെ സഹോദരൻ ഗോപി ആയിരുന്നു. ഗോപി ദു:സ്വഭാവിയും[[ദുഃസ്വഭാവം|ദുഃസ്വഭാവിയും]] കച്ചവട മനസ്ഥിതിക്കാരനും[[കച്ചവടം|കച്ചവടമനസ്ഥിതിക്കാരനും]] ആയിരുന്നു.
 
====തിരുവാവാടുതുറ, ദേശാടനം====
"https://ml.wikipedia.org/wiki/തീക്കടൽ_കടഞ്ഞ്_തിരുമധുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്