തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് '''ഉണ്ണിമേനോൻ''' (ജനനം: [[ഡിസംബർ 2]] [[1958]]). [[തമിഴ്]],[[തെലുങ്ക്]],[[മലയാളം]] എന്നീ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തിൽ വഴിത്തിരിവായത് [[മണിരത്നം|മണിരത്നത്തിന്റെ]] 1992 ലെ [[റോജ (തമിഴ് ചലച്ചിത്രം)|റോജ]] എന്ന തമിഴ് ചിത്രത്തിലെ [[എ.ആർ. റഹ്മാൻ]] സംഗീതം നൽകിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആർ. റഹ്മാനുമായി കൂട്ടുചേർന്ന് 'കറുത്തമ്മ'(1994) മുതൽ 'മിൻസാര കനവ്'(1997) ഉൾപ്പെടെ ഏകദേശം 25 ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.