"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

661 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.
പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു.
1942-ൽ ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് മടക്കി അയക്കുകയാണുണ്ടായത്.ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാക്ഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലതാ മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി.
 
1999-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.2001-ലാണ്‌ ഭാരതരത്നം ലഭിച്ചത്.
 
==ലതയുടെ മലയാളഗാനം==
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>
623

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/743204" എന്ന താളിൽനിന്ന് ശേഖരിച്ചത്