"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
തുടർന്നുള്ള ശ്ലോകങ്ങളിൽ ബ്രഹ്മവും ആത്മാവും രണ്ടല്ലെന്നും പ്രപഞ്ചത്തിലുള്ള സകലവും ഈശ്വരന്റെ ഭിന്നരൂപങ്ങൾ മാത്രമാണെന്നുമുള്ള [[അദ്വൈത സിദ്ധാന്തം|അദ്വൈത തത്വം]] വെളിപ്പെടുത്തുന്നതോടൊപ്പം ഈ നിർവ്വികാര രൂപനായ ഈശ്വരനെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ താല്പര്യമില്ലായ്മയെപ്പറ്റി ഗുരു ആറാം ശ്ലോകത്തിൽ ഇപ്രകാരം പരിതപിക്കുന്നു.
{{Cquote|ഉണരണ,മിന്നിയുറങ്ങേണം,ഭുജിച്ചീ-
ടണമശനം,പുണരേണ,മെന്നിവ്വണ്ണം
അണയുമനേകവികൽപ,മാകയാലാ-
രുണരുവതുള്ളൊരു നിർവികാരരൂപം?

എന്നാൽ ആത്മ ജ്ഞാനിയായവൻ ഇനി ഉറങ്ങരുത്, ലൗകിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത് ,ബ്രഹ്മജ്ഞാനം പ്രാപിച്ചു ബോധപൂർവ്വം കഴിയുകയാണ് വേണ്ടത് എന്നു ഉദ്ബോദിപ്പിക്കുന്ന ഗുരു ഒരോ വ്യക്തിയും, താനും മറ്റുള്ളവരും പരബ്രഹ്മത്തിന്റെ ഭിന്നരൂപങ്ങൾ എന്നുമാത്രമെന്ന് മനസ്സിലാക്കുവാനും ആവശ്യപ്പെടുന്നു. 22 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ മാനവ സമത്വത്തിന്റെയും പരോപകാരത്തിന്റെയും ആവശ്യകതയും പ്രാധാന്യവും ശ്രീനാരായണഗുരു ഊന്നിപ്പറയുന്നുണ്ട്.ഇതിൽ 24-മതു ശ്ലോകം ഇങ്ങനെയാണ്.
{{Cquote|അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഈ ശ്ലോകത്തിലെ അവസാന ഈരടികൾ പരസ്പര സ്നേഹത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളിലെല്ലാം തന്നെ ഉദ്ധരിക്കപ്പെടുന്നവയാണ്.

ആങ്ങനെഇപ്രകാരം പരബ്രഹ്മപ്രാധാന്യത്തിൽ തുടങ്ങി,ബ്രഹ്മവും [[ആത്മാവ്|ആത്മാവും]] തമ്മിലുള്ള ബന്ധവും,വ്യക്തികൾ തമ്മിലുള്ള ഭേദമില്ലായ്മയും എല്ലാം സവിസ്തരം വിവരിക്കുന്ന ഗുരു ഈ കൃതിയുടെ മധ്യഭാഗത്തോടടുക്കുമ്പോഴാണ് തന്റെ ഏകമത സിദ്ധാന്തം വിശദമാക്കുന്നത്. 44 മുതൽ 47 വരെയുള്ള ശ്ലോകങ്ങളുടെ ചുരുക്കം ഇപ്രകാരം ആണ്:
{{Cquote|എല്ലാ മതങ്ങളുടെ സാരവും ഒന്നു തന്നെ എന്ന് മനസ്സിലാക്കാതെ കുറേ അന്ധന്മാർ ആനെയെ സ്പർശിച്ച ശേഷം അവരവരുടെ അനുഭവങ്ങൾക്കനുയോജ്യമായ യുക്തി പറഞ്ഞ് ആനയെ വിവരിച്ചതു പോലെയാണ് മതവിശ്വാസികൾ ഭിന്നാഭിപ്രായങ്ങൾ പറഞ്ഞ് വഴക്കടിക്കുന്നത്. ഒരു മതക്കാരന് മറ്റൊരുവന്റെ മതം നിന്ദ്യമാണെന്നാണ് വിചാരം.എന്നാൽ എല്ലാ മതങ്ങളും ഈശ്വര സാക്ഷാത്കാരത്തിനുള്ളതാണെന്ന രഹസ്യം അറിയാൻ കഴിയുന്നതു വരെ ഒരോ മതക്കാരനും തെറ്റിദ്ധാരണയിൽ മുഴുകിയിരിക്കും.എല്ലാവരും പറയുന്നത് ഒരു മതം ആയിത്തീരുവാനാണ് ,എന്നാൽ വാദിക്കുന്നവരിൽ ആരും തന്നെ അത് ഓർക്കാറില്ല.ഭിന്ന മതങ്ങൾ അയഥാർത്ഥങ്ങളാണെന്ന് ഗ്രഹിക്കാൻ കഴിഞ്ഞ വിദ്വാന്മാർക്ക് മാത്രമേ ഈ ഏകമത സിദ്ധാന്തം എതെന്ന് അറിയുവാൻ കഴിയുകയുള്ളൂ<ref>ശ്രീനാരായണഗുരു,ആത്മോപദേശശതകം, ജനുവരി 2008, വിദ്യാരംഭം പബ്ലീഷേഴ്സ്, കായംകുളം പി.എൻ മുരളിയുടെ വ്യാഖ്യാനത്തിൽ നിന്ന് </ref>

"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്