"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==വിലയിരുത്തൽ==
[[പ്രമാണം:Narayana Guru.jpg|right|thumb|[[ശ്രീനാരായണഗുരു]]]]
*ചരിത്രപരമായ വീക്ഷണം
ശ്രീനാരായണഗുരുവിന്റെ അദ്വൈത ദർശനമാണ് ആത്മോപദേശശതകം. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിസ്തുല ചിന്താ സമ്പത്താണ് ആത്മ ബോധം. ഈ ആത്മ തത്ത്വത്തിന് പല വ്യാഖ്യാനഭേദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കേരളീയനായ [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] [[അദ്വൈത സിദ്ധാന്തം|അദ്വൈത വാദം]] അവയിലെല്ലാം സർവ്വോത്തമമായി പരിഗണിക്കപ്പെടുന്നു. കേരളത്തിന്റെ പാരമ്പര്യ മഹിമയിലുള്ള ഈ ആത്മിക ദർശനത്തിന് ആധുനിക കാലത്ത് സിദ്ധിച്ച വികാസമായി ശ്രീനാരായണന്റെ കൃതികളെ , പ്രത്യേകിച്ച് ആത്മോപദേശശതകത്തെ കാണാൻ കഴിയും. ഈ കൃതിയിൽ ഗുരു വേദാന്ത ചിന്തകളെ നവീന മാനവികതയുമായി ഇണക്കി ചേർത്തിരിക്കുകയാണ്<ref>ശ്രീനാരായണഗുരു,ആത്മോപദേശശതകം, ജനുവരി 2008, വിദ്യാരംഭം പബ്ലീഷേഴ്സ്, ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ അവതാരികയിൽ നിന്ന് </ref>.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്