"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളസാഹിത്യകൃതികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച
വരി 17:
 
==വിലയിരുത്തൽ==
[[പ്രമാണം:Narayana Guru.jpg|right|thumb|[[ശ്രീനാരായണഗുരു]]
*ചരിത്രപരമായ വീക്ഷണം
ശ്രീനാരായണഗുരുവിന്റെ അദ്വൈത ദർശനമാണ് ആത്മോപദേശശതകം. ഭാരതം ലോകത്തിന് സംഭാവന ചെയ്ത നിസ്തുല ചിന്താ സമ്പത്താണ് ആത്മ ബോധം. ഈ ആത്മ തത്ത്വത്തിന് പല വ്യാഖ്യാനഭേദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ കേരളീയനായ [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] [[അദ്വൈത സിദ്ധാന്തം|അദ്വൈത വാദം]] അവയിലെല്ലാം സർവ്വോത്തമമായി പരിഗണിക്കപ്പെടുന്നു. കേരളത്തിന്റെ പാരമ്പര്യ മഹിമയിലുള്ള ഈ ആത്മിക ദർശനത്തിന് ആധുനിക കാലത്ത് സിദ്ധിച്ച വികാസമായി ശ്രീനാരായണന്റെ കൃതികളെ , പ്രത്യേകിച്ച് ആത്മോപദേശശതകത്തെ കാണാൻ കഴിയും. ഈ കൃതിയിൽ ഗുരു വേദാന്ത ചിന്തകളെ നവീന മാനവികതയുമായി ഇണക്കി ചേർത്തിരിക്കുകയാണ്<ref>ശ്രീനാരായണഗുരു,ആത്മോപദേശശതകം, ജനുവരി 2008, വിദ്യാരംഭം പബ്ലീഷേഴ്സ്, ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ അവതാരികയിൽ നിന്ന് </ref>.
Line 23 ⟶ 24:
*സാമൂഹ്യപരമായ വീക്ഷണം
ഒരു മതത്തിൽ തന്നെ പല ജാതികളും,ഒരേ ജാതിയിൽ തന്നെ പല ഉപജാതികളും പരസ്പര ബന്ധമില്ലാതെ ജീവിക്കുകയും [[തൊട്ടുകൂടായ്മ]] മുതലായ അനാചാരങ്ങൾ ശക്തമായി നിലനിൽക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ഗുരു ആത്മോപദേശശതകത്തിലൂടെ തന്റെ ഏകമത സിദ്ധാന്തം വ്യക്തമാക്കുന്നത്. മതവും ദൈവവിചാരവും അദ്ദേഹത്തിന് ജനങ്ങളെ ഭൂതകാല ജീർണ്ണതയിലേക്ക് നയിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നില്ല, പ്രത്യുതാ അവ സാമൂഹിക പുരോഗതിക്കും മാനവ ഐക്യത്തിനും വേണ്ടിയുള്ള ജിഹ്വകൾ ആയിരുന്നു.മലയാള സാഹിത്യത്തെ സാമൂഹിക ചിന്തയുടെ ആഴങ്ങളിലേക്കും പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളിലേക്കും നയിക്കുവാൻ ആത്മോപദേശശതകം അടക്കമുള്ള ഗുരുദേവന്റെ കൃതികൾ പ്രേരകമായതായി കരുതപ്പെടുന്നു<ref>എരുമേലി,മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, ജുലൈ 2008, കറന്റ് ബുക്സ് </ref>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്