"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
==ഇടക്കാലം==
===മോൺസെറാറ്റ്===
ഇക്കാലത്ത് അദ്ദേഹം, [[സ്പെയിൻ|സ്പെയിനിൽ]] തന്നെ, കറ്റലോനിയ പ്രവിശ്യയിലെ മൊൺസെറാറ്റിലുള്ള [[പരിശുദ്ധ മറിയം|വിശുദ്ധമാതാവിന്റെ]] പള്ളിയെക്കുറിച്ചു കേട്ടു. [[യേശു]] ഒടുവിലത്തെ അത്താഴവേളയിൽ ഉപയോഗിച്ച വിശുദ്ധപാത്രം(Holy Grain) ഏറെക്കാലം സൂക്ഷിക്കപ്പെട്ട സ്ഥലമായി അതു കരുതപ്പെട്ടിരുന്നു. യാത്രചെയ്യാൻ മതിയായ ആരോഗ്യം വീണ്ടുകിട്ടിയ ഉടനെ അദ്ദേഹം കഴുതപ്പുറത്ത് അങ്ങോട്ടു യാത്രതിരിച്ചു. അവിടെയെത്തിയ ഇഗ്നേഷ്യസ്, മൂന്നു ദിവസത്തെ പശ്ചാത്താപവും പ്രായശ്ചിത്തവും വഴി ആത്മവിശുദ്ധീകരണം നടത്തി. തന്റെ വിലയേറിയ വസ്ത്രങ്ങൾ ഒരു യാചകനു കൊടുത്ത അദ്ദേഹം, തീർത്ഥാടകന്റെ പരുക്കൻ വസ്ത്രം സ്വീകരിച്ചു. 1522 മാർച്ച് 24-ആം തിയതി രാത്രി മുഴുവൻഅവിടത്തെ ബെനഡിക്ടൻ സന്യാസഭവനത്തിലെ ദേവാലയത്തിലെത്തിയ അദ്ദേഹം തന്റെ ആയുധങ്ങൾ ദൈവമാതാവിന്റെ അൾത്താരയിൽ സമർപ്പിച്ചു. രാത്രി മുഴുവൻ അൾത്താരയ്ക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷം ഇഗ്നേഷ്യസ്, ആജീവനാന്തമുള്ള ബ്രഹ്മചര്യത്തിനും ദാരിദ്ര്യത്തിനുമായി അദ്ദേഹം സ്വയം സമർപ്പിച്ചു. പ്രഭാതത്തിൽ വിശുദ്ധകുർബ്ബാന സ്വീകരിച്ച ശേഷം, തന്റെ കഴുതയെ ബെനഡിക്ടൻ സന്യാസിമാർക്കു കൊടുത്ത ശേഷംകൊടുത്ത് മുടന്തൻ കാലിൽ അദ്ദേഹം [[യെരുശലേം|യെരുശലേമിലേയ്ക്ക്]] യാത്രതിരിച്ചു.
 
===മൻറീസ===
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്