"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
 
==പാരിസ്; റോമിലേയ്ക്ക്==
[[ചിത്രം:Inacioloyola.JPG|right|thumb|180px160px|ബ്രസീലിലെ ബെലോ ഹൊറിസോണ്ടേയിൽ ഇഗ്നേഷ്യസിന്റെ പതിമ]]
[[സ്പെയിൻ|സ്പെയിനിലെ]] അനുഭവങ്ങളിൽ മടുപ്പുതോന്നിയ ഇഗ്നേഷ്യസ് തന്റെ പുസ്തകക്കെട്ടു ചുമക്കുന്ന കഴുതയോടൊപ്പം [[പാരിസ്|പാരീസിൽ]] എത്തിച്ചേർന്നു. പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായ ജോൺ കാൽ‌വിനെ [[ഫ്രാൻസ്|ഫ്രാൻസിൽ]] നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനാക്കിയ കലാപത്തിന്റെ മദ്ധ്യത്തിലാണ്‌ ലൊയോള [[പാരിസ്|പാരിസിലെത്തിയത്]]. മൊണ്ടേഗ് കലാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന ഇഗ്നേഷ്യസിന്റെ വിചിത്രരീതികളെ ആദ്യം പരിഹസിച്ച സുഹൃത്തുക്കളിൽ പലരും ഒടുവിൽ അദ്ദേഹത്തിന്റെ വിശുദ്ധി അംഗീകരിച്ച് അനുയായികളായി മാറി. [[ആൽ‌പ്സ്]] പർ‌വതനിരകളിൽ നിന്നു വന്ന ഒരാട്ടിടയനായ പീറ്റർ ഫാബറും പ്രഭുകുമാരനായ [[ഫ്രാൻസിസ് സേവ്യർ|ഫ്രാൻസിസ് സേവ്യറും]] അവരിൽ ഉൾപ്പെട്ടിരുന്നു. 1534 ആഗസ്റ്റ് 15-ന്‌ [[പാരിസ്]] നഗരപ്രാന്തത്തിലുള്ള മൊമാർട്രയിലെ(Montmartre) ദേവാലയത്തിൽ ലൊയോളയും, പീറ്റർ ഫാബറും, ഫ്രാൻസിസ് സേവ്യറും ഉൾപ്പെടെ പത്തുപേർ ചേർന്ന് ദാരിദ്ര്യവും, [[ബ്രഹ്മചര്യം|ബ്രഹ്മചര്യവും]], വൃതങ്ങളായെടുത്ത് ഒരു കൂട്ടായ്മ സൃഷ്ടിച്ചു. രണ്ടു വർഷത്തെ പഠനത്തിനു ശേഷം വിശുദ്ധനാടായ പലസ്തീനയിലേയ്ക്കു പോകാനായിരുന്നു അവരുടെ തീരുമാനം. പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തിനെതിരെ പടവെട്ടുന്നതിനെക്കുറിച്ച് അക്കാലത്തെ അവർ ചിന്തിച്ചിരുന്നേയില്ല. ഇസ്ലാമിനെതിരായുള്ള ക്രിസ്തീയതയുടെ സമരത്തിലെ പോരാളികളായാണ്‌ അന്ന് അവർ സ്വയം സങ്കല്പിച്ചത്. ദൈവശാസ്ത്രപരമായ തർക്കങ്ങളിലും അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. [[സ്പെയിൻ|സ്പാനിഷ്]] യോഗാത്മകതയിലൂന്നിയ വിശുദ്ധജീവിതമാണ്‌ അവർ ലക്ഷ്യം വച്ചത്.
 
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്