"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
===മൻറീസ===
[[ചിത്രം:Vision of St. Ignatius of Loyola.jpg|thumb|175px|left|ഇഗ്നേഷ്യസിന്റെ ദർശനങ്ങൾ]]
വഴിമദ്ധ്യേ തുടർന്ന് കറ്റലോണിയയിൽ തന്നെയുള്ള മൻറീസ എന്ന ഗ്രാമത്തിൽ തങ്ങിയ ഇഗ്നേഷ്യസ്, ഒരു വൃദ്ധ കാണിച്ചുകൊടുത്ത ഗുഹ കുറേ ദിവസത്തേയ്ക്ക് തന്റെ പാർപ്പിടമാക്കി. അതിൽ, ദിവസവും ഏഴു മണിക്കൂറോളം നീണ്ട പ്രാർത്ഥനയിൽ കടുത്ത താപസചര്യയുമായി ജീവിച്ച ഇഗ്നേഷ്യസ് മരണത്തിന്റെ വക്കോളമെത്തി. അദ്ദേഹത്തിന്റെ അവസ്ഥയിൽ അലിവുതോന്നിയ ഒരു ഭക്തസ്ത്രീ ഇഗ്നേഷ്യസിനെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിചരിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചു. എന്നാൽ പിന്നീട് ഒരു ഡൊമിനിക്കൻ സന്യാസഭവനത്തിലേയ്ക്ക് താമസം മാറ്റിയപ്പോൾ, കഠിനതപസ്സിന്റെ പഴയ ജീവിതം അദ്ദേഹം പുനരാരംഭിച്ചു. തന്റെ പഴയ ജീവിതത്തിലെ പാപങ്ങൾക്കു പരിഹാരമായി നിരന്തരമായി ഉപവസിച്ചതു കുടാതെ, സ്വയം ചാട്ടവാറുകൊണ്ട് അടിക്കുകയും അദ്ദേഹം പതിവാക്കിയിരുന്നു. തന്നെക്കുറിച്ചുതന്നെ നിരാശതോന്നിയ അവസരങ്ങൾ ഉണ്ടായെങ്കിലും, ആത്മീയദർശങ്ങൾ അദ്ദേഹത്തെ ധൈര്യപ്പെടുത്തി. ഒരിക്കൽ കുർബ്ബാനയിലെ അപ്പത്തിൽ ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെന്നും മറ്റൊരിക്കൽ ത്രിത്വത്തിന്റെ രഹസ്യം തനിക്ക് ദൈവം വെളിവാക്കിത്തന്നെന്നും ഇനിയുമൊരിക്കൽ ലോകസൃഷ്ടിയുടെ രഹസ്യം തനിക്ക് വെളിപ്പെടുത്തപ്പെട്ടെന്നും അദ്ദേഹത്തിനു തോന്നി. ഇക്കാലത്തെ അനുഭവങ്ങളാണ്‌, ആത്മീയാഭ്യാസങ്ങൾ(spiritual exercises) എന്ന തന്റെ പ്രസിദ്ധരചനയ്ക്ക് ഇഗ്നേഷ്യസ് അടിസ്ഥാനമാക്കിയത്.
 
===യെരുശലേമിൽ===
1523 സെപ്തംബർ മാസം, തുർക്കികളുടെ നിയന്ത്രണത്തിലിരുന്ന "വിശുദ്ധനാട്ടിൽ" [[മുസ്ലിം|മുസ്ലിങ്ങളെ]] മാനസാന്തരപ്പെടുത്താനായി ഇഗ്നേഷ്യസ് പുറപ്പെട്ടു. അവിടെ എത്തിച്ചേർന്ന അദ്ദേഹത്തെ, വിശുദ്ധനാട്ടിൽ സമാധാനം നിലനിർത്താൻ [[മാർപ്പാപ്പ]] ചുമതലപ്പെടുത്തിയിരുന്ന ഫ്രാൻസിസ്കൻ അധികാരികൾ [[യൂറോപ്പ്|യൂറോപ്പിലേയ്ക്ക്]] തിരികെ അയച്ചു.
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്