"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
രണ്ടാഴ്ച ദീർഘിക്കുന്ന ഈ ധ്യാനത്തിനു ശേഷം ആത്മീയാഭ്യാസി, പീഡാനുഭവത്തിന്റെ ഓരോ ഘട്ടത്തിലും, [[കുരിശിന്റെ വഴി|കുരിശിന്റെ വഴിയിലെ]] ഓരോ രംഗത്തിലും, യേശുവിനെ അനുഗമിക്കണം. ഗദ്സമേൻ തോട്ടത്തിൽ അയാൾ യേശുവിനൊപ്പം പ്രാർത്ഥിക്കണം; യേശുവിനൊപ്പം ചാട്ടവാറടിയേൽക്കുന്നതായും, മുഖത്ത് തുപ്പപ്പെടുന്നതായും, കുരിശിൽ തറയ്ക്കപ്പെടുന്നതായും സങ്കല്പിക്കണം. സഹനത്തിന്റെ ഓരോ നിമിഷത്തിലും യേശുവിനൊപ്പമുണ്ടായിരുന്ന ശേഷം അദ്ദേഹത്തോടൊപ്പം മരിച്ച് കല്ലറയിൽ സംസ്കരിക്കപ്പെടണം. അവസാനം, നാലാമത്തെ ആഴ്ചയുടെ സമാപ്തിയിൽ, യേശുവിനോടുകൂടി വിജയത്തോടെ ഉയിർത്തെഴുന്നേൽക്കുന്നതായും സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതായുമുള്ള സങ്കല്പത്തിലാണ്‌ ഈ അഭ്യാസം സമാപിക്കേണ്ടത്.
 
ഈ ധ്യാനാനുഭവം നൽകുന്ന അനുഗ്രഹീതമായ മനോഭാവം ഏതു പ്രതികൂല സാഹചര്യത്തിലും, "സാത്താനെതിരായുള്ള സമരത്തിൽ യേശുവിന്റെ യോദ്ധാവായിരിക്കാൻ" അഭ്യാസിയെ പ്രാപ്തനാക്കുമെന്ന് ഇഗ്നേഷ്യസ് കരുതി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്