"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
റോമിലെത്തിയ അവരെ 1538-ൽ പോൾ മൂന്നാമൻ മാർപ്പാപ്പ സ്വീകരിച്ചു. പലസ്തീനയിലേയ്ക്ക് പോകുവാനുള്ള തീരുമാനം അവർക്ക് താമസിയാതെ ഉപേക്ഷിക്കേണ്ടി വന്നു. അതിനാൽ, ഇഗ്നേഷ്യസും അനുയായികളും റോമിൽ തന്നെ വിവിധതരം സേവനങ്ങളിൽ മുഴുകി. വേശ്യകളെ പരിവർത്തനം ചെയ്യുവാനുള്ള ഒരു പ്രത്യേകദൗത്യം ഇക്കാലത്ത് ഇഗ്നേഷ്യസ് ഏറ്റെടുത്തു. അവർക്കായി മാർത്തായുടെ ഭവനം എന്നൊരു സ്ഥാപനം തന്നെ അദ്ദേഹം തുടങ്ങി.
 
ഇഗ്നേഷ്യസിന്റെ കൂട്ടായ്മയിൽ പുതിയ അംഗങ്ങൾ ചേർന്നതോടെ അതിന്‌ ഒരു നിയമാവലി ആവശ്യമായി. 1539-ൽ ലയോള എഴുതിയുണ്ടാക്കിയ നിയമാവലിയനുസരിച്ച്, ദാരിദ്ര്യത്തിനും ബ്രഹ്മചര്യത്തിനും പുറമേ അനുസരണവും സംഘാങ്ങൾക്ക് സ്വീകരിക്കേണ്ടിയിരുന്ന വൃതങ്ങളിൽ പെട്ടു. ഇവയ്ക്കു പുറമേ, റോമിലെ മാർപ്പാപ്പയിലെ, ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയായി സേവിച്ചുകൊള്ളാം എന്ന് പ്രതിജ്ഞയും നിയമാവലിയുടെ ഭാഗമായി. ഈ നിയമാവലിയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട കൂട്ടായമയെ, 1540-ൽ ഈശോസഭയെന്ന പേരിൽ പൗലോസ് മൂന്നാമൻ മാർപ്പാപ്പ അംഗീകരിച്ചു. സഭയുടെ തലവൻ ഉന്നതാധികാരി(superior general) എന്നറിയപ്പെട്ടു. 1541 ഏപ്രിൽ 17-നു, അപ്പോൾ 50 വയസ്സുണ്ടായിരുന്ന ഇഗ്നേഷ്യസ്, ഈശോസഭയുടെ ആദ്യത്തെ ഉന്നതാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. അവശേഷിച്ച ജീവിതകാലം അദ്ദേഹം റോമിലാണ്‌ കഴിഞ്ഞത്. അവിടെയിരുന്ന് അദ്ദേഹം താൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ലോകമെങ്ങുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ലോകമെങ്ങും മിഷനറി പ്രവർത്തനങ്ങളിലും വിദ്യാഭ്യാസരംഗത്തും ആണ്‌ ഈശോസഭ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയും ചൈനയും ജപ്പാനും അമേരിക്കയും എല്ലാം ഈശോസഭയുടെ പ്രവർത്തനരംഗങ്ങളായി. [[ഇന്ത്യ|ഇന്ത്യയിലും]] [[ജപ്പാൻ|ജപ്പാനിലും]] മിഷനറി പ്രവർത്തനം നടത്തിയതിനുശേഷം [[ചൈന|ചൈനയിലേയ്ക്ക്]] കപ്പൽ കാത്തുകിടക്കെ രോഗബാധിതനായി മരിച്ച ഫ്രാൻസിസ് സേവ്യർ ഈശോസഭയുടെ പ്രേഷിതരിൽ പ്രമുഖനാണ്‌. വടക്കേ അമേരിക്കയിൽ പര്യവേഷകന്മാരെന്ന നിലയിൽ ഈശോസഭാംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തെക്കേ അമേരിക്കയിൽ വിദ്യാഭ്യാസത്തിന്റേയും ശാസ്ത്രീയമായ കൃഷിയുടേയും പ്രചരണത്തിന്‌ അവർ ഗണ്യമായ സംഭാവനകൾ നൽകി.
 
ഈശോസഭയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ രണ്ടുവർഷം നവസന്യാസികളായി കഴിയേണ്ടിയിരുന്നു. സംഘടനയുടെ ലക്ഷ്യങ്ങൾക്കും "വിശുദ്ധമായ അനുസരണത്തിനും" (holy obedience) ചേരും‌വിധമുള്ള പരിശീലനവും [[ആത്മീയാഭ്യാസങ്ങൾ|ആത്മീയാഭ്യാസങ്ങളും]] അവരെ രൂപപ്പെടുത്തി. മേലധികാരികളെ അനുസരിക്കുമ്പോൾ ദൈവത്തെയാണ്‌ അനുസരിക്കുന്നതെന്ന് അവർ വിശ്വസിച്ചു. നാലുതലങ്ങളായുള്ള ഒരു സംഘടനാശ്രേണിയാണ്‌ ഈശോസഭയ്ക്കുണ്ടായിരുന്നത്. നാലുതലങ്ങളിലും പെട്ടവർ സന്യാസികളെപ്പോലെ കൂട്ടയ്മയിൽ ഒരുമിച്ചു ജീവിച്ചു. പ്രത്യേകമായ തപശ്ചര്യകളൊന്നും സംഘാംഗങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരുന്നില്ല. പാനഭോജനങ്ങളിൽ മിതത്ത്വം പാലിക്കേണ്ടിയിരുന്നു. എന്നാൽ കഠിനമായ ഉപവാസം പ്രോത്സാഹിക്കപ്പെട്ടിരുന്നില്ല. സഭാംഗങ്ങൾക്ക് അതിൽ പ്രവേശിക്കുമ്പോൾ ഉണ്ടായിരുന്ന സ്വത്തിന്റെ ഉടമകളായി തുടരാമായിരുന്നു. എന്നാൽ അതിൽ നിന്നുള്ള വരുമാനത്തിന്റെ അവകാശിയും സ്വത്തിന്റെ തന്നെ അനന്തരാവകാശിയും സഭ തന്നെയായിരുന്നു.
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്