"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
ഈശോസഭയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ രണ്ടുവർഷം നവസന്യാസികളായി കഴിയേണ്ടിയിരുന്നു. സംഘടനയുടെ ലക്ഷ്യങ്ങൾക്കും "വിശുദ്ധമായ അനുസരണത്തിനും" (holy obedience) ചേരും‌വിധമുള്ള പരിശീലനവും [[ആത്മീയാഭ്യാസങ്ങൾ|ആത്മീയാഭ്യാസങ്ങളും]] അവരെ രൂപപ്പെടുത്തി. മേലധികാരികളെ അനുസരിക്കുമ്പോൾ ദൈവത്തെയാണ്‌ അനുസരിക്കുന്നതെന്ന് അവർ വിശ്വസിച്ചു. നാലുതലങ്ങളായുള്ള ഒരു സംഘടനാശ്രേണിയാണ്‌ ഈശോസഭയ്ക്കുണ്ടായിരുന്നത്. നാലുതലങ്ങളിലും പെട്ടവർ സന്യാസികളെപ്പോലെ കൂട്ടയ്മയിൽ ഒരുമിച്ചു ജീവിച്ചു. പ്രത്യേകമായ തപശ്ചര്യകളൊന്നും സംഘാംഗങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരുന്നില്ല. പാനഭോജനങ്ങളിൽ മിതത്ത്വം പാലിക്കേണ്ടിയിരുന്നു. എന്നാൽ കഠിനമായ ഉപവാസം പ്രോത്സാഹിക്കപ്പെട്ടിരുന്നില്ല. സഭാംഗങ്ങൾക്ക് അതിൽ പ്രവേശിക്കുമ്പോൾ ഉണ്ടായിരുന്ന സ്വത്തിന്റെ ഉടമകളായി തുടരാമായിരുന്നു. എന്നാൽ അതിൽ നിന്നുള്ള വരുമാനത്തിന്റെ അവകാശിയും സ്വത്തിന്റെ തന്നെ അനന്തരാവകാശിയും സഭ തന്നെയായിരുന്നു.
 
==ജീവിതാന്ത്യം==
==മരണം==
ലൊയോളയുടെ വ്യക്തിത്വത്തിന്റെ മുദ്ര ആഴത്തിൽ പതിഞ്ഞ പ്രസ്ഥാനമായിരുന്നു ഈശോസഭ. ആദ്യം എഴുതിയ നിയമാവലി, അദ്ദേഹം പുതിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച് കൂടുതൽ പ്രായോഗികമാക്കി. റോമിലെ തന്റെ ലളിതമായ മുറിയിലിരുന്ന്, യൂറോപ്പിലും, ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള സഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രാഗത്ഭ്യത്തോടെയും അധികാരത്തോടെയും നയിച്ചു. കൂടുതൽ പ്രായമായപ്പോൾ, സംഘടനയുടെ ഉത്തരവാദിത്വങ്ങൾ ഇഗ്നേഷ്യസിന്‌ ക്ലേശകരമായതോടെ അടുത്ത സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മയമില്ലാത്തതായി. എന്നാൽ അദ്ദേഹം ഏറ്റവുമേറെ കണിശക്കാരനായത് തന്നോടുതന്നെയായിരുന്നു. ഒരുകഷണം അപ്പവും, ഇത്തിരി വെള്ളവും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം. പലപ്പോഴും, നാലുമണിക്കൂർ മാത്രമായിരുന്നു ഉറക്കം.
1556-ൽ അന്തരിച്ച ലൊയോളയെ 1609-ൽ, പൗലോസ് അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായും 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജൂലൈ 31-ആം തിയതി ഇഗ്നേഷ്യസിന്റെ തിരുനാളായി കൊണ്ടാടപ്പെടുന്നു. 1922-ൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ ഇഗ്നേഷ്യസിനെ എല്ലാ അദ്ധ്യാത്മധ്യാനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. സൈനികരുടേയും, ഈശോസഭയുടേയും, [[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രവിശ്യയുടേയും ബിസ്കേയിലെ ഗൂയിപ്പുസ്കോ പ്രവിശ്യയുടേയും മദ്ധ്യസ്ഥനും അദ്ദേഹമാണ്‌.<ref>{{cite web | url=http://www.turismoa.euskadi.net/contenidos/informacion/s11_folletos/en_s11/folletos/cultura/cultura_ing_fiestas_verano.pdf | accessdate=2008-07-24 | title=Summer Fiestas | publisher=euskadi.net}}</ref>
 
ഇഗ്നേഷ്യസ് മരിക്കുമ്പോൾ ഈശോസഭയിൽ ആയിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു. അവരിൽ 35 പേരായിരുന്നു ഏറ്റവും മുകളിലെ ശ്രേണിയിൽ പെട്ടവരായിരുന്നത്. 1556-ൽ അന്തരിച്ച ലൊയോളയെ 1609-ൽ, പൗലോസ് അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായും 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജൂലൈ 31-ആം തിയതി ഇഗ്നേഷ്യസിന്റെ തിരുനാളായി കൊണ്ടാടപ്പെടുന്നു. 1922-ൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ ഇഗ്നേഷ്യസിനെ എല്ലാ അദ്ധ്യാത്മധ്യാനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. സൈനികരുടേയും, ഈശോസഭയുടേയും, [[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രവിശ്യയുടേയും ബിസ്കേയിലെ ഗൂയിപ്പുസ്കോ പ്രവിശ്യയുടേയും മദ്ധ്യസ്ഥനും അദ്ദേഹമാണ്‌.<ref>{{cite web | url=http://www.turismoa.euskadi.net/contenidos/informacion/s11_folletos/en_s11/folletos/cultura/cultura_ing_fiestas_verano.pdf | accessdate=2008-07-24 | title=Summer Fiestas | publisher=euskadi.net}}</ref>
 
==ആത്മീയാഭ്യാസങ്ങൾ<ref>The Reformation, സംസ്കാരത്തിന്റെ കഥ ആറാം ഭാഗം, [[വിൽ ഡുറാന്റ്]](പുറങ്ങൾ 905-915</ref>==
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്