"സിദ്ധരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 5:
[[സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി]] ഇരിഞ്ഞാലക്കുടയിൽനിന്നും 1936-മുതൽ‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന "സിദ്ധരൂപാവലി" എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്.{{തെളിവ്}}
 
കേരളത്തിലെ പരമ്പരാഗതമായ [[കുടിപ്പള്ളിക്കൂടം]] സംസ്കൃതപഠനപദ്ധതി ‘സിദ്ധരൂപം’"സിദ്ധരൂപം" അനുസരിച്ചായിരുന്നു.{{തെളിവ്}} അതായത് പദങ്ങളുടെ വിഭക്ത്യർത്ഥങ്ങളും രൂപാന്തരവും പഠിച്ചുകൊണ്ടാണ് കേരളീയവിദ്യാർത്ഥി സംസ്കൃതപഠനത്തിലേയ്ക്കു പ്രവേശിച്ചിരുന്നത് (കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോല്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്കൃതാദ്ധ്യായനം തുടങ്ങി വെച്ചിരുന്നത്). സിദ്ധരൂപപഠനത്തിനുശേഷം [[ശ്രീരാമോദന്തം|ശ്രീരാമോദന്തവും]] പിന്നീട് [[അമരകോശം]], [[രഘുവംശം]], [[അഭിജ്ഞാന ശാകുന്തളം]], [[കിരാതാർജ്ജുനീയം]] തുടങ്ങിയ സംസ്കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളും പഠിച്ചുകഴിയുമ്പോഴേക്കും ഒരു ശരാശരി വിദ്യാർത്ഥിക്ക് അത്യാവശ്യത്തിനുള്ള സംസ്കൃതവ്യുൽപ്പത്തി നേടാനാവുമായിരുന്നു.{{തെളിവ്}}
 
സിദ്ധരൂപപദ്ധതിയിൽ നിന്നും മാറി 1959-ൽ‍ ശ്രീ [[ഇ.പി.ഭരതപിഷാരോടി]] [[തിരുനാവായ|തിരുനാവായയിൽ]] വച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് [[കാമധേനു പദ്ധതി]]. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയിൽ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പിൽക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീർന്നു.
"https://ml.wikipedia.org/wiki/സിദ്ധരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്