"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ [[ജെ.സി ദാനിയേല്‍ അവാര്‍ഡ്]] ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്.
1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
==സംഘടനകളും സ്ഥാനമാനങ്ങളും==
 
മലയാള ചലച്ചിത്ര പരിഷത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ്, കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും പ്രസിഡന്‍റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ തിരുവനന്തപുരം പാനല്‍ അംഗം, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ സ്ക്രിപ്റ്റ് കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചു വര്‍ഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവന്‍ തയാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനന്പിള്ളി നഗറിലാണ് താമസം.
[[Category:ഉള്ളടക്കം]]
[[Category:മലയാളചലച്ചിത്ര നിര്‍മ്മാതാക്കള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/73971" എന്ന താളിൽനിന്ന് ശേഖരിച്ചത്