[[Image:Slit lamp Eye examination by Ophthalmologist.jpg|thumb|right|200px|ഒരു ഓഫ്താൽമോളജി ക്ലിനിക്കിൽ കണ്ണിന് '''സ്ലിറ്റ് ലാമ്പ്''' പരിശോധന നടത്തുന്നു]]
നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയുംസംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യ ശാസ്ത്രശാഖയാണിത്ശാസ്ത്രശാഖയാണ് '''നേത്രവിജ്ഞാനം''' അഥവാ '''ഒഫ്താൽമോളജി'''. എല്ലാ ജീവജാലങ്ങളുടെയും അവയവങ്ങളിൽവച്ച് ഉതമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും, ശിരസ്സിലെ അവയവങ്ങളിൽവച്ച് [[നേത്രം|നേത്രത്തിനും]] പ്രധന്യമുണ്ട്. ആയുർവേദത്തിലും [[അലോപ്പതി|അലോപ്പതിയിലും]] നേത്രവിജ്ഞാനം പ്രത്യേക പഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. [[ഭാരതം|ഭാരതത്തിൽ]] ആയുർവേദ നേത്രചികിത്സയിൽ [[ശസ്ത്രക്രിയ|ശസ്ത്രക്രിയയും]] ഒരു ഭാഗമായിരുന്നു. ഇന്നു മിക്കവാറും നേത്രശത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു.