"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
==അവലംബം==
{{reflist}}
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്‌ ശാസ്താംകോട്ട കായൽ. "തടാകങ്ങളുടെ റാണി" എന്ന പേരു ഈ തടാകത്തിനു ഒരു അലങ്കാരമാണ്‌. തെക്കു ദിക്കിൽ ഒഴികെ ഉള്ള മൂന്നു ദിക്കുകളിലും ഈ തടാകം കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. തെക്കു ദിക്കിൽ മനുഷ്യ നിർമിതമായ തടയണയാൽ തടാകത്തെ സമീപത്തുള്ള നെൽ പാടങ്ങളിൽ നിന്നു വേർതിരിച്ചിരിക്കുന്നു. ഏകദേശം 22390 മില്യൺ ലിറ്ററോളം ജലം ഉൾകൊള്ളുന്ന ഈ തടാകമാണ്‌ കൊല്ലം ജില്ലയുടെ ഏറ്റവും പ്രധാന കുടിവെള്ള സ്രോതസ്.3.7 ച.കി.മീ വിസ്തീർണ്ണമുള്ള ഈ തടാകത്തിന്റെ കൂടിയ ആഴം 14 മീറ്ററാണ്‌.ഉപ്പോ മറ്റു ഏതൊരു വിധത്തിലുമുള്ള ധാതു ദ്രവ്യങ്ങളോ ലവണങ്ങളോ കലരാത്ത ജലമാണ്‌ ഈ തടാകത്തിനുള്ള സവിശേഷത. 21 തരം ശുദ്ധജല മത്സ്യങ്ങൾ ഈ തടാകത്തിൽ കാണപ്പെടുന്നു. അതിൽ രണ്ടു തരം ചെമ്മീനുകളും ഉൾപ്പെടുന്നു.
 
 
ഈ കായലിൽ യന്ത്രവൽകൃത മത്സ്യബന്ധനം അനുവദനീയമല്ല. ഇവിടെ പഞ്ചായത്ത്‌ വക വള്ളം ദിനംപ്രതി കടത്ത്‌ സർവീസ്‌ നടത്തുന്നുണ്ട്. ശാസ്താംകോട്ട കായലിൻറെ പടിഞ്ഞാറ് ഭാഗത്ത് ഉള്ളവർക്ക്‌ ശാസ്താംകോട്ടയിൽ എത്താൻ കരമാർഗ്ഗം ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്. അങ്ങനെ ഉള്ളവർക്ക്‌ ഈ സർവീസ്‌ വളരെ പ്രയോജനം ചെയ്യുന്നു. പഞ്ചായത്ത്‌ തന്നെയാണ് ഇവിടെ കടത്തുകാരനെയും നിയമിച്ചിരിക്കുന്നത്.
 
 
സന്ദർശകർക്കായി ടൂറിസം വകുപ്പ് യാത്രാ നൌകകളും ഏർപ്പെടുത്തിയിട്ടുണ്ട്. വളരെ മിതമായ നിരക്കിൽ ഈ സൌകര്യം വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ലഭ്യമാക്കിയിരിക്കുന്നു. ശാസ്താംകോട്ട തടാകത്തിലൂടെ പ്രകൃതി രമണീയമായ സൌന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര അനിർവചനീയമാണ് എന്ന് നിസ്സംശയം പറയാം
 
 
എൺപതുകളിൽ ഈ കായലിൽ ഒരു ബോട്ട് ദുരന്തം ഉണ്ടായി. ഒരുപാട് ജീവനുകൾ നഷ്ട്ടപെട്ട ദുരന്തം. ബുധൻ, ശനി ദിവസങ്ങളിലാണ് ശാസ്താംകൊട്ടയിൽ ചന്ത കൂടുന്നത് . ഈ ദിവസങ്ങളിൽ വള്ളത്തിൽ പോകുന്നവരുടെ എണ്ണവും ക്രമാതീതമാണ്. കയറാവുന്നതിലും അധികം ആളുകൾ കയറിയതാണ് അന്നത്തെ അപകട കാരണം. ശാസ്താംകൊട്ടയിൽ നിന്നു പുറപ്പെട്ട വള്ളം തടാക മധ്യത്തിൽ അമിത ഭാരം കാരണം മുങ്ങുകയായിരുന്നു. ആ ദുരന്തത്തിൽ നിന്നു ഒരുപാട് പേരെ ജീവൻറെ കരയീലെക്ക് എത്തിച്ചു അവസാനം തളർന്നു ആഴങ്ങളിലേക്ക് പോയ സൈമൺ എന്ന വ്യക്തിക്ക് രാഷ്ട്രപതിയുടെ ധീരതക്കുള്ള മരണാനന്തര ബഹുമതി ലഭിച്ചു.
 
 
എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ തടാകത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ആണ്. ഈ തടാകത്തിൻറെ ആഴം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് അവയിൽ ഒന്ന്. മുകളിൽ പറഞ്ഞ ദുരന്തത്തിന് ശേഷം തിരച്ചിലിനു വന്ന നാവികസേനക്ക് ആഴം കണ്ടെത്താനാകാതെ തിരിച്ചു പോരേണ്ടി വന്നു എന്നും കിണറുകൾ പോലെയുള്ള വലിയ ഗർത്തങ്ങൾ അവർക്ക്‌ തടാകത്തിൻറെ അടിത്തട്ടിൽ കാണാനായി എന്നും കേട്ടുകേൾവി ഉണ്ട്. ഇതേ താളത്തിലുള്ള എത്രയെത്ര കഥകൾ...ഗ്രാമാന്തരീക്ഷം ഈ കഥകൾക്ക് ഉപോൽബലകമാണ് എന്നതിൽ സംശയമില്ല.
 
 
കൊല്ലം കോർപ്പറേഷനും സമീപത്തുള്ള എട്ട് പഞ്ചായത്തുകൾക്കും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നത് ഇവിടെ നിന്നുമാണ്. പ്രതിദിനം മൂന്ന് കോടി ലിറ്റർ ജലമാണ് ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്. മലിനീകരണവും മണ്ണോലിപ്പും ആണ് ഈ തടാകം നേരിടുന്ന പ്രധാന പ്രതിസന്ധി. ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ ഈ തടാകത്തിൽ നിക്ഷേപിക്കുന്നുണ്ട്. ഇത്തരം മലിനീകരണ പ്രവർത്തനങ്ങൾക്കും തടാക സംരക്ഷണത്തിനും വേണ്ടി ജനങ്ങളുടെ കൂട്ടായ്മ തടാക സംരക്ഷണ സമിതി എന്ന പേരിൽ രംഗത്തുണ്ട് എന്നത് ആശ്വാസകരമാണ്‌. കുറച്ചു നാളുകൾക്ക് മുൻപ് തടാകത്തിൽ മാലിന്യം കലർത്തിയ സാമൂഹ്യ വിരുദ്ധരെ നിയമത്തിനു മുൻപിൽ കൊണ്ടു വരാൻ കഴിഞ്ഞത് ഈ സമിതിയുടെ പ്രവർത്തനം കൊണ്ടാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്