"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
നാട്യശാസ്ത്രകാരൻ അഭിനയത്തെ ലോകധർമിയെന്നും നാട്യധർമിയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. നാട്യസങ്കേതങ്ങളെ അവലംബിച്ചുള്ള ചേതോഹരമായ അഭിനയമാണ് നാട്യധർമി. അത് അനുകരണമല്ല, സൃഷ്ടിപരമായ കലാപ്രകടനമാണ്. അതാണ് ഉത്തമമായ അഭിനയം. ലോകവ്യവഹാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ലോകധർമി. അതും കേവലാനുകരണമല്ല. നാട്യധർമിയിലെന്നപോലെ നിയത സങ്കേതങ്ങളെ അത് ആശ്രയിക്കുന്നില്ലെന്നേയുള്ളു.
===മൈം===
അഭിനയത്തിന്റെ ലക്ഷ്യം വ്യക്തികളുടെയോ സംഭവങ്ങളുടെയോ ചിത്രീകരണം മാത്രമല്ല. ഭാവാവിഷ്കരണത്തിനുള്ള ഉപാധികൾ മാത്രമാണ് പാത്രങ്ങളും സംഭവങ്ങളും. കഥകളിയിലെ [[മൈം]] എന്ന വാക്കിന് അനുകരണം എന്ന അർത്ഥമു്അർത്ഥമുണ്ട്. എന്നാൽ, നാടകങ്ങളിലെ 'മൈം' വെറും അനുകരണമല്ല. ചിലതരം ഭാവങ്ങളോ മനുഷ്യവ്യാപാരങ്ങളോ യഥാർത്ഥമല്ലാത്ത ശൈലിയിൽ മിഴിവോടുകൂടി പ്രദർശിപ്പിക്കാൻപ്രദർശിപ്പിക്കുവാൻ ഉപയോഗിക്കപ്പെടുന്ന മൂകാഭിനയമാണ് അത്.
 
===മറ്റ് വീക്ഷണങ്ങൾ===
യാഥാർഥ്യ പ്രതീതി ജനിപ്പിക്കുകയും പ്രേക്ഷകരെ വികാരാധീനരാക്കുകയും ചെയ്യുകയെന്നതാണ് അഭിനയത്തിന്റെ ധർമമെന്ന് കരുതുന്നവരു്. സാധാരണ ആസ്വാദകരെ പെട്ടെന്ന് ആകർഷിക്കാറുള്ളത് ഇത്തരം അഭിനയമാണ്. അഭിനയം കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ഉത്തമ കഥാപാത്രങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളത്തക്കവണ്ണം കഥാഗതിയുമായി താദാത്മ്യം പ്രാപിക്കണമെന്നും അതുപോലെതന്നെ നടന്മാർക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം ഉണ്ടാകണമെന്നും കരുതപ്പെടുന്നു. കാല്പനിക നാടകങ്ങളുടെയും റിയലിസ്റ്റിക്ക് നാടകങ്ങളുടെയും കാലഘട്ടത്തിൽ വളർന്നുവന്നതാണ് ഈ വീക്ഷണഗതി. ഭാരതീയ പാരമ്പര്യത്തിലെ നാട്യധർമിയായ അഭിനയത്തിൽ നടനോ പ്രേക്ഷകനോ ഇങ്ങനെ താദാത്മ്യം ഉണ്ടാകുന്നില്ല.
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്