"വസുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വസിഷ്ഠ ശാപം: അവൾ ->ഗംഗ
→‎വസുക്കളുടെ പേരുകൾ: പുതിയ ഉപവിഭാഗം
വരി 2:
[[ഹൈന്ദവം|ഹൈന്ദവ]] മത വിശ്വാസപ്രകാരം വസുക്കൾ [[ഇന്ദ്രൻ|ഇന്ദ്രന്റേയും]] [[വിഷ്ണു|വിഷ്ണുവിന്റേയും]] പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.
==അഷ്ടവസുക്കൾ==
ബ്രഹ്മപുത്രനായ [[ദക്ഷപ്രജാപതി|ദക്ഷപ്രജാപതിയുടെ]] വസു എന്ന പുത്രിയിൽ [[ധർമദേവൻ|ധർമദേവനു]] ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകൾ. ദേവന്മാരിൽ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെന്നും പറയാറുണ്ട്. ഇവരുടെ പേരുകൾ പല [[പുരാണങ്ങൾ|പുരാണങ്ങളിലും]] പാഠഭേദങ്ങളോടുകൂടിയാണ് കാണുന്നത്. [[മഹാഭാരതം]], [[വിഷ്ണുപുരാണം]], [[ഹരിവംശം]], [[ഭാഗവതം]] എന്നീ ഗ്രന്ഥങ്ങളിൽ നൽകിയിട്ടുള്ള പേരുകൾക്ക് ഐകരൂപ്യമില്ല. മഹാഭാരതത്തിൽ ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നും; ഭാഗവതത്തിൽ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നിദോഷൻ, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു. ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തിൽ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.
==വസുക്കളുടെ പേരുകൾ==
 
==രാമയണത്തിലും മഹാഭാരതത്തിലും==
[[രാമായണം|രാമായണത്തിൽ]] വസുക്കൾ [[കശ്യപൻ|കശ്യപ]] മഹർഷിക്ക് [[അദിതി|അദിതിയിലുണ്ടായ]] പുത്രന്മാരാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ സൂര്യ ദേവന്റെ സഹോദരങ്ങളും. പക്ഷേ മഹാഭാരതത്തിൽ പറയുന്നത് [[ബ്രഹ്മാവ്|ബ്രഹ്മ]] പൗത്രനായ പ്രജാപതിയ്ക്ക്(മനുവിന്റെ പുത്രൻ) തന്റെ പല ഭാര്യമാരിൽ ജനിച്ച പുത്രന്മാരാണ്‌ വസുക്കൾ.
"https://ml.wikipedia.org/wiki/വസുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്