"വസുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: es, ja, ru, uk
(ചെ.) →‎വസിഷ്ഠ ശാപം: അവൾ ->ഗംഗ
വരി 7:
 
==വസിഷ്ഠ ശാപം==
അഷ്ടവസുക്കൾക്കു [[വസിഷ്ഠൻ|വസിഷ്ഠ]] മഹർഷിയുടെ ശാപത്താൽ ഭൂമിയിൽ മനുഷ്യരായി പിറക്കേണ്ടിവന്നുവെന്നും അവരിൽ ഒരാളാണ് [[ഭീഷ്മർ]] എന്നും പുരാണങ്ങൾ പറയുന്നു. പത്നീസമേതരായി അഷ്ടവസുക്കൾ സഞ്ചരിക്കവേ, വസിഷ്ഠാശ്രമോപാന്തത്തിൽ മേഞ്ഞുനിന്നിരുന്ന [[നന്ദിനി]] എന്ന ഗോവിനെയും കുട്ടിയേയും കണ്ടു; പത്നിയുടെ ആഗ്രഹനിവൃത്തിക്ക് ആപൻ എന്ന വസു അവയെ മോഷ്ടിച്ചുകൊണ്ടുപോയി. ഈ വിവരം ജ്ഞാനദൃഷ്ടികൊണ്ടു മനസ്സിലാക്കിയ വസിഷ്ഠമഹർഷി 'ഇവർ മനുഷ്യയോനിയിൽ ജനിക്കട്ടെ' എന്നു വസുക്കളെ ശപിച്ചു. അവർ ദുഃഖാകുലരായി മഹർഷിയെ സമീപിച്ചു ശാപമോക്ഷം പ്രാർഥിച്ചുവെങ്കിലും മഹർഷി മോഷ്ടാവിനുള്ള ശിക്ഷ ഉറപ്പിക്കുകയും മറ്റ് ഏഴുപേർക്കുള്ള ശിക്ഷയുടെ കാലയളവ് കുറച്ചു കൊടുക്കുകയുമാണ് ചെയ്തത്. അഷ്ടവസുക്കൾ [[ശന്തനു|ശന്തനുവിന്റെ]] പത്നിയായ ഗംഗയിൽ ഓരോരുത്തരായി ജനിച്ചു. ഏഴുപേരെ അവൾഗംഗ വെള്ളത്തിൽ എറിഞ്ഞുകളഞ്ഞു. എട്ടാമനെ വെള്ളത്തിൽ എറിയാൻ തുടങ്ങവേ ശന്തനു തടയുകയാൽ, ഗംഗ അദ്ദേഹത്തെ വിട്ടുപോയി. ആപൻ (ദ്യോവ്) എന്ന വസുവിന്റെ അംശാവതാരമാണ് ഭീഷ്മർ. വെള്ളത്തിൽ എറിയപ്പെട്ട ഏഴു വസുക്കൾക്കും ശാപമോക്ഷം കിട്ടുകയാൽ അവർ സ്വർഗം പൂകി.
 
ദേവശില്പിയായ [[വിശ്വകർമ്മാവ്]] അഷ്ടവസുക്കളിൽ ഒരാളായ പ്രഭാസന്റെ പുത്രനാണ്.
"https://ml.wikipedia.org/wiki/വസുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്