"വസുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാമയണത്തിലും മഹാഭാരതത്തിലും പുതിയ ഉപ വിഭാഗം
വരി 4:
ബ്രഹ്മപുത്രനായ [[ദക്ഷപ്രജാപതി|ദക്ഷപ്രജാപതിയുടെ]] വസു എന്ന പുത്രിയിൽ [[ധർമദേവൻ|ധർമദേവനു]] ജനിച്ച ഉപരിചരന്മാരായ എട്ടു ദേവതകൾ. ദേവന്മാരിൽ ഒരു വിഭാഗമായ ഇവരെ വസുക്കളെന്നും ഗണദേവതകളെന്നും പറയാറുണ്ട്. ഇവരുടെ പേരുകൾ പല [[പുരാണങ്ങൾ|പുരാണങ്ങളിലും]] പാഠഭേദങ്ങളോടുകൂടിയാണ് കാണുന്നത്. [[മഹാഭാരതം]], [[വിഷ്ണുപുരാണം]], [[ഹരിവംശം]], [[ഭാഗവതം]] എന്നീ ഗ്രന്ഥങ്ങളിൽ നൽകിയിട്ടുള്ള പേരുകൾക്ക് ഐകരൂപ്യമില്ല. മഹാഭാരതത്തിൽ ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നും; ഭാഗവതത്തിൽ ദ്രോണൻ, പ്രാണൻ, ധ്രുവൻ, അർക്കൻ, അഗ്നിദോഷൻ, വസു, വിഭാവസു എന്നും പറഞ്ഞിരിക്കുന്നു. ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻ എന്നിങ്ങനെയാണ് വിഷ്ണുപുരാണത്തിൽ (1-ാം അംശം 15-ാം അധ്യായം) കാണുന്നത്.
==രാമയണത്തിലും മഹാഭാരതത്തിലും==
രാമായണത്തിൽ വസുക്കൾ കശ്യപ മഹർഷിക്ക് അദിതിയിലുണ്ടായ പുത്രന്മാരാണ്‌. വേറൊരു രീതിയിൽ പറഞ്ഞാൽ സൂര്യ ദേവന്റെ സഹോദരങ്ങളും. പക്ഷേ മഹാഭാരതത്തിൽ പറയുന്നത് ബ്രഹ്മ പൗത്രനായ പ്രജാപതിയ്ക്ക്(മനുവിന്റെ പുത്രൻ) തന്റെ പല ഭാര്യമാരിൽ ജനിച്ച പുത്രന്മാരാണ്‌ വസുക്കൾ.
 
==വസിഷ്ഠ ശാപം==
അഷ്ടവസുക്കൾക്കു [[വസിഷ്ഠൻ|വസിഷ്ഠ]] മഹർഷിയുടെ ശാപത്താൽ ഭൂമിയിൽ മനുഷ്യരായി പിറക്കേണ്ടിവന്നുവെന്നും അവരിൽ ഒരാളാണ് [[ഭീഷ്മർ]] എന്നും പുരാണങ്ങൾ പറയുന്നു. പത്നീസമേതരായി അഷ്ടവസുക്കൾ സഞ്ചരിക്കവേ, വസിഷ്ഠാശ്രമോപാന്തത്തിൽ മേഞ്ഞുനിന്നിരുന്ന [[നന്ദിനി]] എന്ന ഗോവിനെയും കുട്ടിയേയും കണ്ടു; പത്നിയുടെ ആഗ്രഹനിവൃത്തിക്ക് ആപൻ എന്ന വസു അവയെ മോഷ്ടിച്ചുകൊണ്ടുപോയി. ഈ വിവരം ജ്ഞാനദൃഷ്ടികൊണ്ടു മനസ്സിലാക്കിയ വസിഷ്ഠമഹർഷി 'ഇവർ മനുഷ്യയോനിയിൽ ജനിക്കട്ടെ' എന്നു വസുക്കളെ ശപിച്ചു. അവർ ദുഃഖാകുലരായി മഹർഷിയെ സമീപിച്ചു ശാപമോക്ഷം പ്രാർഥിച്ചുവെങ്കിലും മഹർഷി മോഷ്ടാവിനുള്ള ശിക്ഷ ഉറപ്പിക്കുകയും മറ്റ് ഏഴുപേർക്കുള്ള ശിക്ഷയുടെ കാലയളവ് കുറച്ചു കൊടുക്കുകയുമാണ് ചെയ്തത്. അഷ്ടവസുക്കൾ [[ശന്തനു|ശന്തനുവിന്റെ]] പത്നിയായ ഗംഗയിൽ ഓരോരുത്തരായി ജനിച്ചു. ഏഴുപേരെ അവൾ വെള്ളത്തിൽ എറിഞ്ഞുകളഞ്ഞു. എട്ടാമനെ വെള്ളത്തിൽ എറിയാൻ തുടങ്ങവേ ശന്തനു തടയുകയാൽ, ഗംഗ അദ്ദേഹത്തെ വിട്ടുപോയി. ആപൻ (ദ്യോവ്) എന്ന വസുവിന്റെ അംശാവതാരമാണ് ഭീഷ്മർ. വെള്ളത്തിൽ എറിയപ്പെട്ട ഏഴു വസുക്കൾക്കും ശാപമോക്ഷം കിട്ടുകയാൽ അവർ സ്വർഗം പൂകി.
"https://ml.wikipedia.org/wiki/വസുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്