"സിന്ധു ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 41:
=== ദ്രാവിഡഭാഷാ പരികല്പന ===
[[ചിത്രം: Shiva Pashupati.jpg|thumb|200px|right|ശിവന്റെ ആദിരൂപമായി കരുതപ്പെടുന്ന പശുപതിയുടെ ചിത്രമുള്ള സിന്ധുമുദ്ര]]
സിന്ധുസംസ്കാരത്തിലെ ലിഖിതങ്ങളിലെ ലിപി, പ്രതീകളുടേയും അക്ഷരങ്ങളുടേയും സങ്കരമാണെന്നു കരുതിയ റഷ്യൻ പണ്ഡിതൻ യൂറി നോറോസോവ്, അദ്ദേഹവും സംഘവും നടത്തിയ കമ്പ്യൂട്ടർ വിശകലനത്തിനൊടുവിൽ ഈ ലിപിക്കു പിന്നിലുള്ളത് ഒരു [[ദ്രാവിഡഭാഷകൾ|ദ്രാവിഡഭാഷയാണെന്ന്]]വ് വാദിച്ചു.<ref>(Knorozov 1965)</ref> നോറോസോവിനു മുൻപേ ഹെൻറി ഹെറാസും ഈ ലിപിയിൽ ഒരു ആദിദ്രാവിഡ ഭാഷ കണ്ടിരുന്നു.<ref>(Heras, 1953)</ref> നോറോസോവിന്റെ സോവിയറ്റ് സംഘവുമായി മത്സരിച്ച് ഈ ലിപി വിശകലനം ചെയ്യാൻ ശ്രമിച്ച ഫിൻ‌ലൻഡുകാരൻ പണ്ഡിതൻ ആസ്കോ പാർപ്പോളയുടെ സംഘം, ദ്രാവിഡാഭാഷാ പരികല്പനയെ ആശ്രയിച്ച് നടത്തിയ വായന പലയിടങ്ങളിലും നോറോസോവിന്റേയും ഹെരാസിന്റേയും വായനയുമായി ഒത്തുപോവുകയും പലയിടങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്തു. ഉദാഹരണത്തിനു, ലിപിയിലെ മത്സ്യചിഹ്നത്തെ ദ്രാവിഡഭാഷകളിലെ "മീൻ" എന്ന വാക്കായി ഇരുവായനകളും കണ്ടു. പാർപ്പോളയുടെ പഠനത്തിന്റെ 1994 വരെയുള്ള കഥ, "സിന്ധുലിപിയുടെ ഭേദനം" (Deciphering the Indus Script) എന്ന ഗ്രന്ഥത്തിൽ കാണാം<ref>(Parpola, 1994)</ref> <ref>പരോപ്ലയും സിന്ധുലിപിയും എന്ന പേരിൽ 2010 ജൂൺ 17-ലെ ഹിന്ദു ദിനപ്പത്രത്തിൽ ഇരാവതം മഹാദേവൻ എഴുതിയ [http://www.hindu.com/2010/06/17/stories/2010061754171100.htm ലേഖനം]</ref>
 
 
"https://ml.wikipedia.org/wiki/സിന്ധു_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്