"ഗണതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
No edit summary
ഒട്ടു മിക്ക ഗണതന്ത്ര രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാർ [[രാഷ്ട്രപതി]] എന്നറിയപ്പെടുന്നു. (ചില പ്രാചീന രാജ്യങ്ങളിൽ [[കോൺസൽ]], [[ഡോജ്]], [[ആർക്കോൺ]], എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.) [[ജനാധിപത്യം|ജനാധിപത്യ]] രാജ്യങ്ങളിൽ [[തിരഞ്ഞെടുപ്പ്|തിരഞ്ഞെടുപ്പിലൂടെ]] രാഷ്ട്രത്തലവനെ നിയമിക്കുന്നു. ഈ തിരഞ്ഞെടുപ്പ് [[പ്രത്യക്ഷ ജനാധിപത്യം|നേരിട്ടോ]] [[പരോക്ഷ ജനാധിപത്യം|അല്ലാതെയോ]] ആവാം. നേരിട്ടലാത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട [[സമിതി]] ആവും രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്. സാധാരണ 4 മുതൽ 6 വർഷം വരെയാവും രാഷ്ട്രത്തലവന്മാരുടെ കാലാവധി.
 
== രാഷ്ട്രപതി ,പാർലമെന്ററി നിയമസഭ സമ്പ്രദായങ്ങൾ ==
ഒരു ഗണതന്ത്ര രാജ്യത്തിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാൽ അത് രാഷ്ട്രപതി സമ്പ്രദായം എന്നറിയപ്പെടുന്നു.[[അമേരിക്ക]] ഇതിനുദാഹരണമാണ്‌. [[പാർലമെന്റ്|പാർലമെന്ററിനിയമസഭ]] ഗണതന്ത്ര രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ [[പ്രധാനമന്ത്രി]] എന്നറിയപ്പെടുന്നു. ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത [[രാഷ്ട്രീയപാർട്ടി|രാഷ്ട്രീയപാർട്ടികളിൽ]] നിന്നാവണമെന്ന് നിർബന്ധമുണ്ട്‌.
 
== ഗണതന്ത്രവാദം ==
312

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/734604" എന്ന താളിൽനിന്ന് ശേഖരിച്ചത്