"ഫുട്ബോൾ ലോകകപ്പ് 2002" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Zerglurker (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
വരി 16:
മികച്ച താരം‍=[[ഒലിവർ കാൻ]]<small>(ജർമ്മനി)</small>|
}}
'''പതിനേഴാമത് ലോകകപ്പ് ഫുട്ബോൾ''' 2002 [[മെയ് 31]] മുതൽ [[ജൂൺ 30]] വരെ [[ജപ്പാൻ|ജപ്പാനിലും]] [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയിലുമായി]] [[ജപ്പാൻ|ജപ്പാനിലും]] അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വർദ്ധിച്ചു. ലോകകപ്പ് ഏഷ്യയിൽ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങൾ തന്നെയായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. [[ജർമ്മനി|ജർമ്മനിയും]] [[ബ്രസീൽ|ബ്രസീലും]]. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേർക്കുനേർ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ തകർത്ത് ബ്രസീൽ അഞ്ചാം തവണയും കിരീടം ചൂടി.
 
നിലവിലുള്ള ജേതാക്കളായ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂർണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ നവാഗതരായ [[സെനഗൽ]] മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാൻസിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലുമടിക്കാതെ ഫ്രാൻസ് ഒന്നാം റൌണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. [[അർജന്റീന]], [[പോർച്ചുഗൽ]] എന്നീ വൻശക്തികളും ഒന്നാം ഘട്ടത്തിൽത്തന്നെ പുറത്തായി. [[ഇറ്റലി|ഇറ്റലിയും]] [[സ്പെയിൻ|സ്പെയിനും]] രണ്ടാം റൌണ്ടിലും. വമ്പന്മാർ പലരും നിലം പതിച്ചപ്പോൾ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പിൽ ഏഷ്യൻ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാൻ രണ്ടാം റൌണ്ടിലെത്തിയിരുന്നു.
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2002" എന്ന താളിൽനിന്ന് ശേഖരിച്ചത്