"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.) (86.96.228.87 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള)
 
അന്തരിക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയെ ഡ്യൂ പോയിന്റ് (dew point) എന്നു പറയുന്നു. അന്തരീക്ഷ താപനിലയും, ആർദ്രതയും ഡ്യൂപോയിന്റും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയിൽ ഹ്യുമിഡിറ്റി 100% ആയിരിക്കും. ഡ്യൂ പോയിന്റിനേക്കാൾ താഴെ താപനിലയുള്ള ഒരു വസ്തുവിന്റെ പ്രതലത്തിലേക്ക് അന്തരീക്ഷവായുവിലെ ബാഷ്പം ഘനീഭവിച്ച് ജലമായി മാറും. അതുകൊണ്ടാണ് ഫ്രിഡ്ജിൽനിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
 
[[പ്രമാണം:Relative_Humidity.png‎]]
=== തുഷാരം ===
പുലർകാലങ്ങളിൽ പുൽക്കൊടികളിലും ഇലകളിലും ചെറിയ ജലകങ്ങങ്ങൾ രൂപപ്പെടുന്നതായി കാണാം. ഇതാണ് തുഷാരം. പുലർച്ചയോടടുത്ത സമയങ്ങളിൽ അന്തരീക്ഷവായുവിന്റെ താപനില കുറഞ്ഞുവരും. ഈ അവസരത്തിൽ സ്വാഭാവികമായും, അപ്പോഴത്തെ താപനിലയിൽ വായുവിന് ഉൾക്കൊള്ളാനാവുന്നതിലും അധികമുള്ള ജലബാഷ്പം, ഇലകളിലും പുൽക്കൊടികളിലും മറ്റും ജലകണങ്ങളായി ഘനീഭവിക്കപ്പെടുന്നു. ഇങ്ങനെയാണ് തുഷാരകണങ്ങൾ രൂപപ്പെടുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/733268" എന്ന താളിൽനിന്ന് ശേഖരിച്ചത്