"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
ഭരണമേറ്റ് അധിക നാളുകൾക്കു മുൻപേ, ഹഫീസുള്ള അമീൻ, [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനുമായുള്ള]] ബന്ധം കുറക്കാനും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുമായി]] കൂടുതൽ ബന്ധം പുലർത്താനും ആരംഭിച്ചു. 1979 നവംബറിൽ, അഫ്ഗാനിസ്താനിലെ സോവിയറ്റ് സ്ഥാനപതിയായിരുന്ന [[അലക്സാണ്ടർ പുസാനോവ്|അലക്സാണ്ടർ പുസാനോവിനെ]] തിരിച്ചുവിളിക്കാൻ അമീൻ സോവിയറ്റ് യൂനിയനോട് ആവശ്യപ്പെട്ടു. 1979 നവംബർ 19-ന് ഇദ്ദേഹം രാജ്യം വിടുകയും ചെയ്തു.<ref name=afghans19/>
=== സോവിയറ്റ് അധിനിവേശം, അന്ത്യം ===
{{പ്രലേ|അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം}}
[[File:Evstafiev-40th army HQ-Amin-palace-Kabul.jpg|right|thumb|250ബിന്ദു|താജ്ബെഗ് കൊട്ടാരം (മഹാറാണിയുടെ കൊട്ടാരം) <br/>പ്രസിഡണ്ടായ ഹഫീസുള്ള അമീൻ വസിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതും]]
[[ഇറാനിലെ ഇസ്ലാമികവിപ്ലവം]] കഴിഞ്ഞുള്ള കാലമായതിനാൽ, അഫ്ഗാനിസ്താനിലെ നിയന്ത്രണം തന്ത്രപരമായി പ്രധാനപ്പെട്ടതാണെന്ന് സോവിയറ്റ് യൂനിയൻ മനസിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് മാർഷൽ സെർജി സോക്കോലോവ്|മാർഷൽ സെർജി സോക്കോലോവിന്റെ]] നേതൃത്വത്തിൽ സോവിയറ്റ് സൈന്യം, 1979 ഡിസംബറിൽ അഫ്ഗാനിസ്താനിൽ പ്രവേശിക്കുകയും പ്രധാനകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഡിസംബർ 27-ന് കാബൂളിലെ സൈനികകേന്ദ്രങ്ങളെയെല്ലാം നിയന്ത്രണത്തിലാക്കിയ സോവിയറ്റ് സേന, ഹഫീസുള്ള അമീന്റെ വസതിയായ [[ദാരുൾ അമാൻ]] കൊട്ടാരവും പിടിച്ചെടുത്തു. ഈ ആക്രമണത്തിൽ ഹഫീസുള്ള അമീനും അദ്ദേഹത്തിന്റെ മരുമകനും, സെക്യൂരിറ്റി സർവീസസിന്റെ തലവനുമായിരുന്ന [[ആസാദുള്ള അമീൻ|ആസാദുള്ള അമീനും]] കൊല്ലപ്പെട്ടു.
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്