"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
1979 മുതൽ 89 വരെയുള്ള കാലത്ത് ഏതാണ്ട് 7,50,000 സോവിയറ്റ് സൈനികർ അഫ്ഗാനിസ്താനിൽ സേവനമനുഷ്ഠിച്ചിരുന്നു. സോവിയറ്റ് സർക്കാരിന്റെ ഔദ്യോഗികകണക്കുകളനുസരിച്ച് 13,310 സോവിയറ്റ് സൈനികർ ഈ കാലയളവിൽ ഇവിടെ കൊല്ലപ്പെടുകയും 35,478 പേർക്ക് പരിക്കേൽക്കുകയും 311 പേരെ കാണാതാകുകയും ചെയ്തു.<ref name=afghans20/>
 
യുദ്ധത്തിന്റെ ആരംഭത്തിൽ അഫ്ഗാനികളുടെ എതിർപ്പ് കുറക്കുന്നതിന്, സോവിയറ്റ് സേനയിൽ ധാരാളം [[മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ|മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകളിൽ]] നിന്നുള്ള സൈനികരുണ്ടായിരുന്നു. തദ്ദേശീയരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുന്നതിനാണ് ഇവരെ കൂടുതലായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമായി, ഈ സൈനികരിൽ പലരും എതിർകക്ഷികളോട് ആഭിമുഖ്യം പ്രകടിപ്പിച്ചതിനാൽ മദ്ധ്യേഷ്യൻ സൈനികരെ മുഴുവൻ പിൻ‌വലിക്കുകയായിരുന്നു. 1982-ന്റെ തുടക്കത്തിൽ 1,20,000-ത്തോളം സോവിയറ്റ് സൈനികർ അഫ്ഗാനിസ്താനിൽ ഉണ്ടായിരുന്നു.<ref name=afghans19/>
 
യുദ്ധം നടക്കുന്ന സമയത്തുതന്നെയായിരുന്നു സോവിയറ്റ് യൂനിയനിൽ [[ഗോർബച്ചേവ്]] അധികാരത്തിലെത്തുന്നതും, തന്റെ [[ഗ്ലാസ്നോസ്റ്റ് പെരെസ്ട്രോയിക]] (glasnost and perestroika) നയങ്ങൾ ഉപയോഗിച്ച് ഭരണം സുതാര്യമാക്കാനും ഭരണതലത്തിൽ അഴിച്ചുപണി നടത്താനും ആരംഭിച്ചത്. ഇത് സോവിയറ്റ് സമൂഹത്തിൽ സമൂലമായ മാറ്റങ്ങൾക്ക് കാരണമാകുകയും അത് ആത്യന്തികമായി 1991-ൽ [[സോവിയറ്റ് യൂനിയന്റെ ശിഥിലീകരണം|സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിലേക്കും]] നയിച്ചു.
 
അഫ്ഗാനിസ്താനിലെ യുദ്ധം, സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശത്തെക്കുറിച്ച് റഷ്യയിലും മറ്റും പുറത്തിറങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് സോവിയറ്റ് സൈനികർക്ക്, പ്രത്യേകിച്ചും താഴ്ന്ന പദവികളിലുള്ളവർക്ക്, ഈ യുദ്ധത്തിൽ മടുപ്പും താല്പര്യക്കുറവും അനുഭവപ്പെട്ടിരുന്നു എന്ന് മനസിലാക്കാം. വന്യവും വാസയോഗ്യമല്ലാത്തതുമായ ഈ രാജ്യത്ത് തങ്ങൾ അധിനിവേശം നടത്തിയതിന്റെ ആവശ്യകത, ഇവർക്ക് മനസിലായിരുന്നില്ല അല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. മിക്കവാറും അഫ്ഗാനികളും സോവിയറ്റ് സൈനികരെ വെറുത്തിരുന്നു എന്നവർക്കറിയാമായിരുന്നു. അഫ്ഗാൻ സൈന്യവും കാബൂളിലെ ഭരണനേതൃത്വവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ മനസിലാക്കി. അഫ്ഗാൻ സർക്കാരിലെ ഉന്നതരുടെ നന്ധുക്കൾ പലരും മുജാഹിദീനുകൾക്കൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിലൂടെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധകക്ഷികൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തു. സോവിയറ്റ് സൈനികരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താൻ, ഒരു ചതുപ്പുനിലമായിരുന്നു. അതുകൊണ്ട് ഈ യുദ്ധത്തെ സോവിയറ്റുകളുടെ വിയറ്റ്നാം എന്നും പറയപ്പെടുന്നു.
 
മിക്കവാറും അഫ്ഗാനികളും സോവിയറ്റ് സൈനികരെ വെറുത്തിരുന്നു എന്നവർക്കറിയാമായിരുന്നു. അഫ്ഗാൻ സൈന്യവും കാബൂളിലെ ഭരണനേതൃത്വവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ മനസിലാക്കി. അഫ്ഗാൻ സർക്കാരിലെ ഉന്നതരുടെ നന്ധുക്കൾ പലരും മുജാഹിദീനുകൾക്കൊപ്പം ചേർന്ന് യുദ്ധം ചെയ്തിരുന്നു. ഇതിലൂടെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രതിരോധകക്ഷികൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തു. സോവിയറ്റ് സൈനികരെ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്താൻ, ഒരു ചതുപ്പുനിലമായിരുന്നു. അതുകൊണ്ട് ഈ യുദ്ധത്തെ സോവിയറ്റുകളുടെ വിയറ്റ്നാം എന്നും പറയപ്പെടുന്നു.
 
യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ ഏഴരലക്ഷം സോവിയറ്റ് ഭടന്മാരുടെ ദുരിതകഥകൾ സോവിയറ്റ് യൂനിയനിൽ പാട്ടായി. സോവിയറ്റ് യൂനിയന്റെ പതനത്തിന് മുഹാഹിദീൻ ആണ് പൂർണ്ണ ഉത്തരവാദി എന്ന് പറയാനാകില്ലെങ്കിലും അഫ്ഗാനിസ്താനിൽ നിന്നുള്ള പിന്മാറ്റം, സോവിയറ്റ് യൂനിയനിലെ ജനങ്ങളേയും സൈന്യത്തേയും നിരാശരാക്കി. ഈ യുദ്ധം സോവിയറ്റ് യൂനിയന്റെ ഖജനാവ് കാലിയാക്കുകയും, അന്താരാഷ്ട്രനയതന്ത്രതലത്തിൽ ക്ഷീണമുണ്ടാക്കുകയും, സോവിയറ്റ് നേതാക്കൾക്ക്, അവരുടെ തന്നെ മാർക്സിസ്റ്റ് ലെനിനിനിസ്റ്റ് വിശ്വാസപ്രമാണങ്ങളിൽ അവിശ്വാസം വളർത്താനും കാരണമാക്കി.