"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84:
 
== അനുരഞ്ജനശ്രമങ്ങൾ ==
അഫ്ഗാനിസ്താനിലെ വിദേശ ഇടപെടൽ അവസാനിപ്പിച്ച് ശാന്തിപൂർണമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ടി പാകിസ്താനും അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് ഭരണകൂടവും തമ്മിൽ 1982 ജൂണിൽ [[ജനീവ|ജനീവയിൽ]] വച്ച് ചർച്ചകൾ ആരംഭിച്ചു. സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളുമായിരുന്നു യഥാക്രമം ഇരുകക്ഷികളേയും പിന്തുണച്ചിരുന്നത്. മുജാഹിദീനുകൾ ഈ ചർച്ചയിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ചർച്ച തുടങ്ങി 3 വർഷങ്ങളായിട്ടും അമേരിക്കയുടേയും മുജാഹിദീനുകളുടേയും നിലപാടീൽ മാറ്റമുണ്ടായില്ല. എന്നാൽ 1985 മാർച്ചിൽ, [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവ്]], സോവിയറ്റ് യൂനിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ ആയതൊടുആയതോടു കൂടി സോവിയറ്റ് യൂനിയന്റെ നിലപാടുകളിൽ അയവ് വന്നു.
 
ഇതിനിടയിൽ അഫ്ഗാനിസ്താൻ പ്രസിഡണ്ട് [[ബാബ്രക് കാർമാൽ|ബാബ്രാക് കാർമാലിനോടൊപ്പം]] ഒരു സർക്കാറിൽ പങ്കാളിയാകില്ലെന്ന് മുജാഹിദീൻ പ്രഖ്യാപിച്ചു. ഇതോടെ മുഹാഹിദീനുകളെ അനുനയിപ്പിക്കുന്നതിന് ബാബ്രാക് കാർമാൽ പ്രസിഡണ്ട് പദം രാജിവക്കുകയും 1986 മേയ് 4-ന് അഫ്ഗാൻ രഹസ്യപ്പോലീസിന്റെ തലവനായിരുന്ന [[മുഹമ്മദ് നജീബുള്ള]] തത്സ്ഥാനത്തെത്തുകയും ചെയ്തു. എങ്കിലും മുജാഹിദീനുകൾ വഴങ്ങിയില്ല. 1987 ജനുവരി 15-ന് നജീബുള്ള ആറുമാസത്തേക്ക് ഒരു ഏകപക്ഷീയ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ അനുരഞ്ജനത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ അദ്ദേഹം പ്രതിരോധകക്ഷികൾക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി പ്രതിരോധകക്ഷികളുടെ സേനാനായകരുടെ ഒരു സംയുക്തസമ്മേളനം, 1987 ജൂലൈയിൽ [[ഗോർ പ്രവിശ്യ|ഗോർ പ്രവിശ്യയിൽ]] വച്ച് നടന്നു. ഈ സമ്മേളനത്തിൽ ഇവർ നജീബുള്ളയുടെ അനുരഞ്ജനനിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു. അങ്ങനെ നജീബുള്ള പ്രഖ്യാപിച്ച വെടിനിർത്തലും അതിനായി രൂപീകരിച്ച വെടിനിർത്തൽ കമ്മീഷനും വിഫലമായി. സർക്കാരിൽ ചേരാൻ മൂന്ന് പ്രതിരോധകക്ഷികളെ നജീബുള്ള ക്ഷണീച്ചെങ്കിലും ഇതിനും ഫലമുണ്ടായില്ല. അമേരിക്കയും സൗദി അറേബ്യയുമായിരുന്നുഅറേബ്യയും പ്രതിരോധകക്ഷികൾക്ക്തങ്ങൾക്ക് വൻ സഹായങ്ങൾ നൽകിപ്പോന്നതിനാൽ പ്രതിരോധകക്ഷികൾ, അവർതങ്ങൾ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും നജീബുള്ളയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിക്കേണ്ടതില്ലെന്നും മുജാഹിദീനുകൾ കരുതി.<ref name=afghans19/>
 
== സോവിയറ്റ് സേനാപിന്മാറ്റത്തിനുള്ള ധാരണ ==