"അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
1977-ഓടെ ദാവൂദ് ഖാൻ മാർക്സിസ്റ്റുകൾക്കെതിരെയുള്ള നടപടികൾക്കും തുടക്കം കുറിച്ചു. ഇതോടെ സോവിയറ്റ് പിന്തുണയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ (പി.ഡി.പി.എ.) വിഘടിച്ചു നിന്ന വിഭാഗങ്ങൾ ഒന്നു ചേർന്ന് 1978 ഏപ്രിൽ 27-ന് ദാവൂദ് ഖാനെ വധിച്ച് അധികാരം ഏറ്റെടുത്തു. പി.ഡി.പി.എ. നേതാവ് [[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കി]] പ്രസിഡണ്ടായി സ്ഥാനമേൽക്കുകയും ചെയ്തു.<ref name=afghans19>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=19-The Years of Communism|pages=303-305|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA303#v=onepage&q=&f=false}}</ref>
=== സോവിയറ്റ് സൗഹൃദക്കരാർ ===
[[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കിയുടെ]] ഭരണകാലത്ത് 1978 ഡിസംബർ 5-ന് അഫ്ഗാനിസ്താനും സോവിയറ്റ് യൂനിയനുമായി 20 വർഷത്തെ ഒരു സൗഹൃദസഹകരണക്കരാറിൽ ഏർപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത്. കരാറിന്റെ നാലാമത്തെ അനുച്ഛേദമനുസരിച്ച്, ഇരുകക്ഷികൾക്കും സുരക്ഷയുടേയും സ്വാതന്ത്ര്യത്തിന്റേയും അതിർത്തിയുടേയും കാര്യത്തിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിനും ഇടപെടുന്നതിനും വ്യവസ്ഥ ചെയ്തു. ഈ കരാറിന്റെ ബലത്തിലാണ്‌ പിൽക്കാലത്ത് സോവിയറ്റ് യൂനിയൻ അഫ്ഗാനിസ്താനിൽ സൈനികവിന്യാസം നടത്തിയത്.<ref name=afghans19/>
 
=== സോവിയറ്റ് സൈനികാധിനിവേശം ===
[[പ്രമാണം:Hafizullah Amin.jpg|ലഘു|[[ഹഫീസുള്ള അമീൻ]] - അഫ്ഗാനിസ്താൻ പ്രസിഡണ്ടായിരുന്ന ഹഫീസുള്ള അമീനെ കൊലപ്പെടുത്തിയാണ് 1979 ഡിസംബറിൽ സോവിയറ്റ് സൈന്യം രാജ്യത്ത് സാന്നിധ്യമുറപ്പിച്ചത്]]