"ബിഗ് ബി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
പുതിയ താള്‍: അമല്‍ നീരദ്‌ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്‌ ബിഗ്‌ ബി. 2...
(വ്യത്യാസം ഇല്ല)

18:25, 26 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

അമല്‍ നീരദ്‌ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്‌ ബിഗ്‌ ബി. 2007 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയാണ്‌.

2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രമായ ഫോര്‍ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബിബോളിവുഡ്‌ചിത്രങ്ങളോട്‌ കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.


ഇതിവൃത്തം

കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്ന്‌ അറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കലിന്‍റെ(നഫീസ അലി) കൊലപാതകത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്‌. മേരി ടീച്ചര്‍ ദത്തെടുത്ത്‌ വളര്‍ത്തിയ നാലു മക്കള്‍ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയില്‍ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാല്‍(മമ്മൂട്ടി) ആണ്‌ മൂത്ത മകന്‍. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ബിലാലും മേരി ടീച്ചറും തമ്മില്‍ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ്‌ കെ. ജയന്‍) ആണ്‌ മേരി ടീച്ചറെ സംരക്ഷിക്കുന്നത്‌. എഡ്ഡിക്ക്‌ ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്‌. റസ്റ്റോറന്‍റ് നടത്തിയാണ്‌ എഡ്ഡി ഉപജീവനത്തിന്‌ വഴി തേടുന്നത്‌. മൂന്നാമത്തിയാള്‍ മുരുകന്‍(ബാല)സിനിമയില്‍ അസിസ്റ്റന്‍റ് സ്റ്റണ്ട്‌ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഏറ്റവും ഇളയ മകന്‍ ബിജോ(സുമിത്‌ നവാല്‍) ബാംഗ്ളൂരില്‍ വിദ്യാര്‍ഥിയാണ്‌. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ സഹോദരന്‍മാര്‍ നടത്തുന്ന നീക്കത്തിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്‌.

കൊച്ചിയിലെ അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഏറെക്കുറെ വ്യക്തമായ ഒരു ചിത്രം നല്‍കാന്‍ ബിഗ്ബിക്ക്‌ കഴിഞ്ഞിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബിഗ്_ബി_(ചലച്ചിത്രം)&oldid=73073" എന്ന താളിൽനിന്ന് ശേഖരിച്ചത്