"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[വേദാന്തം|വേദാന്ത ദർശനത്തിലെ]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈത]] താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, [[ശ്രീവൈഷ്ണവ സമ്പ്രദായം|ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ]] ആചാര്യനുമായിരുന്നു '''രാമാനുജാചാര്യർ'''. ഇദ്ദേഹം ക്രി. ശേ. 1017-ൽ ജനിച്ച് ക്രി. ശേ. 1137-ആം ആണ്ടുവരെ ജീവിച്ചിരുന്നതായി പരമ്പരാഗതമായി കരുതപ്പെടുന്നു.
 
==ജീവിതരേഖ==
=== ജനനവും ബാല്യകാലവും ===
[[തമിഴ് നാട്|തമിഴ് നാടിലെ]] [[ചെന്നൈ|ചെന്നൈയിനടുത്തുള്ള]] [[ശ്രീപെരുംപുത്തൂർ|ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ]] [[വടമ (തമിഴ് ബ്രാഹ്മണ വിഭാഗം‌)|വടമ ബ്രാഹ്മണ]] കുടുംബത്തിൽ ജനിച്ചു ക്രി. ശേ. 1017-ൽ രാനാനുജർ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ [[കാഞ്ചീപൂർണ്ണൻ]] എന്ന ആ പ്രദേശത്തെ [[ശൂദ്രൻ|ശൂദ്രനായ]] ഒരു [[വൈഷ്ണവമതം|വൈഷ്ണവനുമായി]] സഖ്യം പുലർത്തുകയും, തന്റെ [[ഗുരു|ഗുരുവായി]] സ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും രാമാനുജരുടെയും ജാതി ഭേദത്തിനാൽ ബാലന്റെ വിനയത്തെ [[ചാതുർ വർണ്യം|വർണ്ണധർമ്മത്തിനു്]] വിരുദ്ധമായിക്കാണുകയും ചെയ്തു.<ref name=iep1>http://www.iep.utm.edu/ramanuja/#H1</ref>
 
=== യാദവപ്രകാശരോടൊപ്പം ===
[[യൗവനം|യൗവനത്തിൽ]] വിവാഹിതനായ ശേഷവും തന്റെ പിതാവിന്റെ മരണത്തിനു ശേഷവും രാമാനുജർ സപരിവാരം [[കാഞ്ചീപുരം|കാഞ്ചീപുരത്തേയ്ക്കു്]] താമസം മാറ്റി. അവിടെ ഇളയപെരുമാൾ ആദ്യത്തെ [[വേദം|വൈദിക]] ഗുരുവായ [[യാദവപ്രകാശർ|യാദവപ്രകാശരുമായി]] കണ്ടുമുട്ടി<ref name=iep1 />. യാദവപ്രകാശരുടെ [[തത്ത്വം|താത്ത്വികചിന്ത]] [[ആദി ശങ്കരൻ|ആദിശങ്കരന്റെ]] [[അദ്വൈത വേദാന്തം|അദ്വൈത വേദാന്തത്തിനും]] [[ഭേദാഭേദവാദം|ഭേദാഭേദവാദത്തിനും]] സാമ്യമുണ്ടായിരുന്നു. തുടക്കത്തിൽ ഇളയ പെരുമാൾ യാദവപ്രകാശന്റെ വത്സല ശിഷ്യനായിരുന്നെങ്കിലും താമസിയാതെ അവർതമ്മിൽ [[ഉപനിഷത്ത്|ഉപനിഷത്തുക്കളുടെ]] ശരിയായ വ്യാഖ്യാനത്തെക്കുറിച്ചനേകം തർക്കങ്ങൾ ഉയർന്നുതുടങ്ങി. യാദവപ്രകാശരുടെ ദർശനത്തിൽ ഉപനിഷത്തുക്കൾ [[നിർഗ്ഗുണബ്രഹ്മം|നിർഗ്ഗുണവും]] [[ഈശ്വരൻ|നിരീശ്വരവും]] [[അപൗരുഷേയത്ത്വം|അപൗരുഷേയവുമായ]] പരമ്പൊരുളിനാണാധാരം നൽകുന്നതു്. മറിച്ച് രാമാനുജരുടെ പക്ഷം ഉപനിഷത്തുക്കൾ സഗുണമായ [[വിഷ്ണു|വിഷ്ണുരൂപത്തിനെയാണു്]] വർണ്ണിക്കുന്നതെന്നതായിരുന്നു.<ref name=iep1 />
 
രാമാനുജരുടെ [[തർക്കം|താർക്കികമായ]] കഴിവുകളിൽ തന്റെ അധികാർത്തിനും തന്റെ ദർശനത്തിനോടുള്ള ജനപ്രീതിക്കും എതിരിയെക്കണ്ട യാദവപ്രകാശർ രാമാനുജരെ [[തീർത്ഥാടനം|തീർത്ഥാടനത്തിനിടെ]] വധിക്കുവാനുള്ള [[ഗൂഢാലോചന|ഗൂഢാലോചനകളാരംഭിച്ചു]]. രാമാനുജരുടെ [[പൈതൃഷ്വസേയി|പൈതൃഷ്വസേയിയും]] യാദവപ്രകാശരുടെ മറ്റൊരു വത്സല ശിഷ്യനുമായിരുന്ന [[ഗോവിന്ദ ഭട്ടർ]] ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ ഉണർത്തിക്കുകയും രാമാനുജർ രക്ഷപ്പെടുകയും ചെയ്തു.<ref name=iep1 /> ഇത്രയും സംഭവിച്ചിട്ടും രാമാനുജർ കാഞ്ചീപുരത്തേയ്ക്കു മടങ്ങിയ ശേഷം സ്വഗുരുവുമായി പഠനം തുടർന്നു. യാദവപ്രകാശർ ഗൂഢാലോചനയിലെ തന്റെ [[ഉത്തരവാദിത്ത്വം]] പ്രകടമായി അംഗീകരിച്ചില്ലെന്നുമാത്രമല്ല രാമാനുജരുടെ തിരിച്ചുവരവിൽ സന്തോഷം ഭാവിക്കുകയുംചെയ്തു. പക്ഷെ അധികം താമസിയാതെ വീണ്ടും [[ശ്രുതി (മതം)|ശ്രുതിവ്യാഖ്യാനത്തെക്കുറിച്ചുള്ള]] തർക്കങ്ങൾ ഉയർന്നപ്പോൾ യാദവപ്രകാശർ രാമാനുജരെ [[ഗുരുകുലം|ഗുരുകുലത്തുനിന്നും]] പുറത്താക്കി.<ref name=iep1 />
 
=== യാമുനാചാര്യരും ശ്രീവൈഷ്ണവരും ===
തന്റെ ഗുരു നഷ്ടപ്പെട്ടതിന്റെ [[ദുഃഖം|ദുഃഖത്തിലാഴ്ന്ന]] രാമാനുജർ [[ബാല്യം|ബാല്യകാല]] മാർഗ്ഗദർശിയായ കാഞ്ചീപൂർണ്ണന്റെ ഉപദേശം ആരായ്ഞ്ഞു. തനിക്കൊരു ഗുരു യഥാസമയം ലഭിക്കുമെന്നു പറഞ്ഞ് കാഞ്ചീപൂർണ്ണൻ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, തത്കാലത്തേയ്ക്കദ്ദേഹത്തോടൊപ്പം വിഷ്ണുപൂജയിൽ യോജിക്കുവാനും നിർദ്ദേശിച്ചു.<ref name=iep1 /> ഇങ്ങനെയിരിക്കെ കാഞ്ചീപൂർണ്ണരിൽനിന്നും രാമാനുജരെക്കുറിച്ചറിഞ്ഞ [[യാമുനാചാര്യർ|യാമുനാചാര്യരെന്ന]] [[ശ്രീവൈഷ്ണവ സമ്പ്രദായം|ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ]] നേതാവ് അദ്ദേഹത്തെ തന്റെ പിൻഗാമിയാകുവാൻ സ്വാഗതംചെയ്തു. അക്കാലത്ത് ശ്രീവൈഷ്ണവർ [[തമിഴ്|തമിഴിലെ]] [[നാലായിര ദിവ്യപ്രബന്ധം|നാലായിര ദിവ്യപ്രബന്ധമെന്ന]] ഭക്തികാവ്യങ്ങളെഴുതിയ [[ആഴ്വാർ|ആഴ്വാർമാരുടെ]] ഓർമ്മയിൽ [[ശ്രീരംഗം|ശ്രീരംഗത്തൊരുമിച്ച]] ചെറിയ വൈഷ്ണവ സമൂഹം മാത്രമായിരുന്നു.<ref name=iep1 /> ഇവരുടെ വിശ്വാസങ്ങളെ [[ഭാരതം|ഭാരതീയ]] തലത്തിൽ ഒരു താത്ത്വിക ചലനമായി മാറ്റുകയായിരുന്നു യാമുനാചാര്യരുടെ പ്രധാന ലക്ഷ്യം; ഇത്തരുണത്തിലാണു് രാമാനുജരെ അദ്ദേഹം വിളിച്ചതു്.<ref name=iep1 /> എന്നാൽ രാമാനുജർക്കു് യാമുനാചാര്യരോടു് സംഭാഷണം നടത്താൻ കഴിയുന്നതിനുമുൻപു് യാമുനാചാര്യർ ഇഹലോകം വെടിഞ്ഞു. രാമാനുജർ ശ്രീരംഗത്തെത്തിയപ്പോൾ കണ്ടത് യാമുനാചാര്യരുടെ മൃതദേഹവും അദ്ദേഹത്തിന്റെ [[വലതുകൈ|വലതുകയ്യിലെ]] മൂന്നുവിരലുകൾ മടങ്ങിയിരിക്കുന്നതായുമാണു്. മടങ്ങിയ വിരലുകൾ യാമുനരുടെ നിറവേറ്റാത്ത മൂന്നു് ആശകളെ സൂചിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ മൂത്ത ശിഷ്യന്മാർ പറഞ്ഞു; ഇതിൽ പ്രധാനമായും [[ബ്രഹ്മസൂത്രം|ബ്രഹ്മസൂത്രത്തിനൊരു]] [[ശ്രീഭാഷ്യം|ഭാഷ്യം]] എഴുതണമെന്നതായിരുന്നു. ഈ അഭിലാഷങ്ങൾ നിറവേറ്റുമെന്നു രാമാനുജർ [[പ്രതിജ്ഞ]] ചെയ്തപ്പോൾ ഈ മൂന്നു വിരലുകളും സ്വയം നിവർന്നതായും പറയപ്പെടുന്നു.<ref name=iep1 />
 
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്