"ഒനാഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
}}
 
ദ്വിബീജ പത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബം. ചെടികൾ മുഖ്യമായും ഔഷധി (herb) കളാണ്. ഏകദേശം 38 ജിനസുകളും 500 സ്പീഷീസുകളുമുള്ള ഇതിലെ മിക്ക സസ്യങ്ങളും സമശീതോഷ്ണ മേഖലയിൽ കണ്ടുവരുന്നു. ''എപിലോബിയം(Epilobium) ക്ലാർക്കിയ (Clarkia)'' മുതലായ ചില സ്പീഷീസുകൾ ഏകവർഷി (annal) കളാണ്;<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref><ref>http://en.wikipedia.org/wiki/Clarkia Clarkia</ref> ''ഈനോത്തീറാ ബയനീസ് '' പോലുള്ള ചിലത് ദ്വിവർഷി (biennial) കളും. <ref>[[http://en.wikipedia.org/wiki/Oenothera_biennis]] Oenothera biennis</ref> ചിരസ്ഥായിക (perennials) കളാണ് ഭൂരിപക്ഷം സ്പീഷീസുകൾ. ചില ജീനസുകളിൽ കുറ്റിച്ചെടികളും ചെറു [[വൃക്ഷം|വൃക്ഷങ്ങളും]] കാണാറുണ്ട് (ഉദാ. [[ഫ്യൂഷിയ]]). കട്ടിയുള്ള കാണ്ഡത്തോടു കൂടിയ ''ഫ്യൂഷിയ ആപെറ്റാല (Fushia apetala)'' എന്നയിനം [[സസ്യം]] പടർന്നു വളരുന്നു.<ref>http://en.wikipedia.org/wiki/Fuchsia Fuchsia</ref> ചതുപ്പു നിലങ്ങളിലും വെള്ളത്തിലും വളരുന്ന ജസിയ (Jussieua) ലഡ്‌‌വിജിയ (Ludwigia) എന്നിവയ്ക്ക് വേരിലെ കോർട്ടക്സി(cortex)ൽ വായൂഅറകളുണ്ട്.<ref>http://en.wikipedia.org/wiki/Ludwigia Ludwigia</ref> ചിലപ്പോൾ വെള്ളത്തിനടിയിലുള്ള കാണ്ഡങ്ങളിൽ നിന്നു ശ്വസന വേരുകൾ (respiratory roots) രൂപം പ്രാപിച്ച് ജലനിരപ്പിനു മുകളിൽ കാണപ്പെടാറുണ്ട്. വെള്ളത്തിൽ ഒഴുകിനടക്കുന്ന ട്രാപാ (Trapa) എന്ന ചെടിയുടെ ഇലകൾ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. [[ജലം|ജലനിർപ്പിൽ]] കാണപ്പെടുന്ന ഇലയുടെ ഞെട്ട് വീർത്തതാണ്. ഇത് വെള്ളത്തിൽ ഒഴുകിനടക്കാൻ ചെടിയെ സഹായിക്കുന്നു. ഈ ചെടിക്ക് പല അസാധാരണ സ്വഭാവങ്ങളുമുണ്ട്. വിത്തുകൾ വലുതാണ്. ഉള്ളിൽ വലിപ്പവ്യത്യാസമുള്ള രണ്ടു ബീജപത്രങ്ങൾ (cotyledons) കാണാം. ധാരാളം അന്നജമുള്ള് വലിയ ബീജപത്രംകൊണ്ട് വിത്തിന്റെ പൂരിഭാഗവും നിറഞ്ഞിരിക്കും.<ref>http://en.wikipedia.org/wiki/Trapa Water caltrop</ref>
 
==പ്രത്യേകതകൾ==
[[Image:Blue Eyes Fuchsia.JPG|thumb|left|ഫ്യൂഷിയാ സ്പീഷീസുക്കളിലെ തൂങ്ങിക്കിടക്കുന്ന പൂക്കളും മൊട്ടുകളും]]
ഒനാഗ്രേസി കുടുംബത്തിലെ ചെടികളുടെ ഇലകൾ ലഘുവും പിച്ഛാകാര (pinnate) സിരാവിന്യാസമുള്ളവയുമാണ്. ഉള്ളിൽ റാഫൈഡ് ബണ്ടിലുകൾ (Raphide bundles). ഇലകൾ ഏകാന്തര (alternate) മായോ സമ്മുഖ (opposite) മായോ വൃത്താകാരത്തിലോ ക്രമീകരിച്ചിരിക്കുന്നു. ''ഫ്യൂഷിയ'' ജീനസിലും ''ക്ലാർക്കിയയിലും'' [[പൂവ്|പൂക്കൾ]] ഒറ്റയായിട്ടാണ് കാണപ്പെടുന്നത്; ''എപ്പിലോബിയം, ഈനോത്തീറ'' മുതലായ ചെടികളിലേതുപോലെ ചിലപ്പൊൾ വർശബളിമയുള്ള പൂങ്കുലകളായും കാണാറുണ്ട്. പുഷ്പം സമമിത (regular) മാണ്. പുഷ്പഭാഗങ്ങൾ നാലോ അതിന്റെ ഗുണിതമോ ആയിരിക്കും (4 ബാഹ്യദളങ്ങൽ, 4 ദളങ്ങൾ, 8 കേസരങ്ങൾ). ബാഹ്യദളങ്ങളും കേസരങ്ങളും സ്വതന്ത്രങ്ങളാണ്. ബാഹ്യദളങ്ങൾക്കു വർണഭംഗിയുണ്ട്. ചില ചെടികളിൽ ദളങ്ങൾ തീരെ ചെറുതായിരിക്കും. ''ഫ്യൂഷിയ ആപെറ്റാലാ'' എന്ന സ്പീഷീസിന്റെ പൂവിന് ദളങ്ങളില്ല. കേസരങ്ങൾ സ്വതന്ത്രങ്ങളാണ്. ആന്തരീകവൃതിയിലെ കേസരങ്ങൾക്ക് പുറമേയുള്ളവയെക്കാൾ നീളം കുറവാണ്. ''ലോപീസിയ (Lopezia)'' ജിനസിൽ ഒരു കേസരം മാത്രമേയുള്ളു; പരാഗരേണുക്കൾ (pollen grains) വലുതും ഉരുണ്ടതുമാണ്. 4 അറകളുള്ള അണ്ഡാശയത്തിൽ ധാരാളം ബിജാണ്ഡങ്ങളുണ്ട്.<ref>[[http://www.frenchgardening.com/item.html?pid=SEFL100]] Lopezia</ref>
 
==പരാഗണം==
വരി 25:
==വിവിധയിനങ്ങൾ==
[[File:Moonglow0.jpg|thumb|200px|ഫ്യൂഷിയ മൂൺഗ്ലോ]]
200 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ''എപ്പിലോബിയം'' ജീനസാണ് ധാരാളമായി കണ്ടുവരുന്നത്.<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref> വിത്തിന്റെ അഗ്രഭാഗത്ത് കുടുമപോലെ കാണുന്ന രോമങ്ങൾ വിത്തു വിതരണത്തിനു സഹായിക്കുന്നു. നിരവധി സങ്കരയിനങ്ങൾ ഉദ്യാനങ്ങളിൽ നട്ടുവളർത്തുന്നുണ്ട്.<ref>[[http://www.ask.com/bar?q=epilobium&page=1&qsrc=2445&dm=all&ab=9&u=http%3A%2F%2Fwww.suncrestnurseries.com%2Fdescriptgeo%2Fepilobium.html&sg=ISAJ%2Ba%2B6dBI78Wp2eMvJ7GgNaKUxBkN%2FQBCFlaWPWDk%3D&tsp=1275885207014]] EPILOBIUM</ref> ''ഇനോത്തീരാ'' ജിനസിൽ 100 സ്പീഷീസുകൾ ഉണ്ട്.<ref>[[http://en.wikipedia.org/wiki/Pink_primrose]] Oenothera speciosa</ref> പുഷ്പപടങ്ങൾ മഞ്ഞയോ വെളുപ്പോ ആയിരിക്കും. ജനിതകപഠനത്തിൽ ഈ ജീനസിന് പ്രമുഖമായ സ്ഥാനമുണ്ട്. ഡി വ്രീസിന്റെ മ്യൂട്ടേഷൻ (mutation) പഠനവുമായുള്ള ബന്ധം മൂലം ''ഈനോത്തീറ ലാമാർക്കിയാന (Oenothera lamarckiana)'' എന്ന സസ്യം വളരെയധികം പ്രാധന്യമർഹിക്കുന്നു.<ref>[[http://www.wildflowerinformation.org/Wildflower.asp?ID=68]] Evening Primrose (Oenothera lamarckiana)</ref> ''ഫ്യൂഷിയ'' ജീനസിലെ നിരവധി സങ്കരയിനങ്ങൾ പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നട്ടു വളർത്തുന്നു. നർത്തകി (dancing girl) എന്ന അപരനാമമുള്ള ''ഫ്യൂഷിയാ ഫുൾജെൻസിന്റെ'' പൂക്കൾ അതിമനോഹരങ്ങളാണ്. ചിലതിന്റെ മാംസളമായ കായ്കൾ ഭക്ഷ്യയോഗ്യമാകുന്നു. ''ഈനോത്തിറ, ക്ലാർക്കിയ, ഗോഡെലിയ'' എന്നിവ വേലിച്ചെടികളായി വച്ചുപിടിപ്പിക്കാറുണ്ട്.<ref>http://en.wikipedia.org/wiki/Fuchsia#Gallery Fuchsia</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഒനാഗ്രേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്