"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
സംഘകാല മനുഷ്യരുടെ ആരാധനാക്രമമാണ് കാണിക്കാർക്കിടയിൽ ഇപ്പോഴും കാണാൻ കഴിയുന്നത്.മല്ലൻതമ്പുരാൻ,എല്ലക്കയ്യല്ലിസാമി,തിരുമുത്തുപാറകുഞ്ചൻ,കാലാട്ടുമുത്തൻ തുടങ്ങിയവർ ഇവരുടെ കുലദൈവങ്ങളാണ്.മാടൻ,മറുത,ഊര,വള്ളി,കരിങ്കാളി,ആയിരവല്ലി,രസത്ത് തുടങ്ങിയ മലദൈവങ്ങളെ വരവേറ്റ മൂർത്തികളെന്നാണ് പറയുന്നത്.വരവേറ്റ മൂർത്തികൾക്ക് കുലദൈവങ്ങളെക്കാൾ ശക്തി കൂടുതലുണ്ടെന്ന് ഇവർ വിശ്വസിക്കുന്നു.
കാണിക്കാർ ആരാധനയ്ക്കായി പ്രത്യേകം ക്ഷേത്രങ്ങളോ ദേവാലയങ്ങളോ പണിയാറില്ല.കുറച്ചു സ്ഥലം വെട്ടി വെളിവാക്കി വർഷത്തിലൊരിക്കൽ കൊടുതി നടത്താറുണ്ട്.കൊടുതി നടത്തുന്ന സ്ഥലത്തെ കൊടുതിക്കളമെന്നാണ് പറയുന്നത്.ആയിരവല്ലിക്ക് കൊടുതി നടത്തുന്നയിടം ആയിരവല്ലിക്കളമാണ്.പടുക്കയും പൊങ്കാലയും ചാറ്റുമാണ് കൊടുതിയിലെ മുഖ്യ ഇനങ്ങൾ.ഒരു കാണിപ്പറ്റിലെ മുഴുവൻ പേർക്കും വേണ്ടി നടത്തുന്നതാണ് ആണ്ടുകൊടുതി.വിളക്കുമാടം ആണ്ടുകൊടുതിയുടെ പ്രത്യേകതയാണ്.മുളയുപയോഗിച്ച് കെട്ടുന്ന വിളക്കുമാടത്തിന് സാധാരണ രണ്ടു മുറികളുണ്ടാകും.ആയിരവല്ലിക്കും ഇത്തിരനും.ഒരു മുറി മാത്രമേയുള്ളൂവെങ്കിൽ അത് ആയിരവല്ലിക്കു വേണ്ടിയായിരിക്കും.ആണ്ടുകൊടിതിയോടനുബന്ധിച്ച് [[ആയിരവല്ലി]] ചാറ്റാണ് നടത്തുന്നത്.ഭൂമിയമ്മയുടെ ഇടത്തേ തുടയിൽ നിന്ന് പൊട്ടി മുളച്ചതാണത്രേ ആയിരവല്ലി..<ref name=seb-kan>{{cite book |last=സെബാസ്റ്റ്യൻ|first= എം.|title=കാണിക്കാരുടെ ലോകം|year=1999 |publisher=ആദികല എഴുത്തുകാഴ്ച |location=തിരുവനന്തപുരം|isbn=|chapter=7-മുത്തനും മുത്തിയും|pages=76}}</ref>
== അവലംബം ==
<references/>
32,395

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/727674" എന്ന താളിൽനിന്ന് ശേഖരിച്ചത്