"ഒനാഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഔഷധസസ്യങ്ങൾ നീക്കം ചെയ്തു; സസ്യകുടുംബങ്ങൾ എന്
No edit summary
വരി 13:
}}
 
ദ്വിബീജ പത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബം. ചെടികൾ മുഖ്യമായും ഔഷധി (herb) കളാണ്. ഏകദേശം 38 ജിനസുകളും 500 സ്പീഷീസുകളുമുള്ള ഇതിലെ മിക്ക സസ്യങ്ങളും സമശീതോഷ്ണ മേഖലയിൽ കണ്ടുവരുന്നു. ''എപിലോബിയം(Epilobium) ക്ലാർക്കിയ (Clarkia)'' മുതലായ ചില സ്പീഷീസുകൾ ഏകവർഷി (annal) കളാണ്;<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref><ref>http://en.wikipedia.org/wiki/Clarkia Clarkia</ref> ''ഈനോത്തീറാ ബയനീസ് '' പോലുള്ള ചിലത് ദ്വിവർഷി (biennial) കളും. <ref>http://en.wikipedia.org/wiki/Oenothera_biennis Oenothera biennis</ref> ചിരസ്ഥായിക (perennials) കളാണ് ഭൂരിപക്ഷം സ്പീഷീസുകൾ. ചില ജീനസുകളിൽ കുറ്റിച്ചെടികളും ചെറു [[വൃക്ഷം|വൃക്ഷങ്ങളും]] കാണാറുണ്ട് (ഉദാ. [[ഫ്യൂഷിയ]]). കട്ടിയുള്ള കാണ്ഡത്തോടു കൂടിയ ''ഫ്യൂഷിയ ആപെറ്റാല (Fushia apetala)'' എന്നയിനം [[സസ്യം]] പടർന്നു വളരുന്നു.<ref>http://en.wikipedia.org/wiki/Fuchsia Fuchsia</ref> ചതുപ്പു നിലങ്ങളിലും വെള്ളത്തിലും വളരുന്ന ജസിയ (Jussieua) ലഡ്‌‌വിജിയ (Ludwigia) എന്നിവയ്ക്ക് വേരിലെ കോർട്ടക്സി(cortex)ൽ വായൂഅറകളുണ്ട്.<ref>http://en.wikipedia.org/wiki/Ludwigia Ludwigia</ref> ചിലപ്പോൾ വെള്ളത്തിനടിയിലുള്ള കാണ്ഡങ്ങളിൽ നിന്നു ശ്വസന വേരുകൾ (respiratory roots) രൂപം പ്രാപിച്ച് ജലനിരപ്പിനു മുകളിൽ കാണപ്പെടാറുണ്ട്. വെള്ളത്തിൽ ഒഴുകിനടക്കുന്ന ട്രാപാ (Trapa) എന്ന ചെടിയുടെ ഇലകൾ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. [[ജലം|ജലനിർപ്പിൽ]] കാണപ്പെടുന്ന ഇലയുടെ ഞെട്ട് വീർത്തതാണ്. ഇത് വെള്ളത്തിൽ ഒഴുകിനടക്കാൻ ചെടിയെ സഹായിക്കുന്നു. ഈ ചെടിക്ക് പല അസാധാരണ സ്വഭാവങ്ങളുമുണ്ട്. വിത്തുകൾ വലുതാണ്. ഉള്ളിൽ വലിപ്പവ്യത്യാസമുള്ള രണ്ടു ബീജപത്രങ്ങൾ (cotyledons) കാണാം. ധാരാളം അന്നജമുള്ള് വലിയ ബീജപത്രംകൊണ്ട് വിത്തിന്റെ പൂരിഭാഗവും നിറഞ്ഞിരിക്കും.<ref>http://en.wikipedia.org/wiki/Trapa Water caltrop</ref>
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/ഒനാഗ്രേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്