"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
===അഗ്നിപരീക്ഷണങ്ങൾ===
[[File:Indian Air Force-GoH.jpeg|thumb|[[രാഷ്ട്രപതിഭവനു]] മുൻപിൽ പരേഡു നടത്തുന്ന ഇന്ത്യൻ നേവിയിലെ ഭടന്മാർ]]
1965 - ലെ പാകിസ്താൻറെ ആക്രമണം ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു. 1965 സെപ്റ്റംബർ 1 - ന് പാകിസ്താൻസേന അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കു തള്ളിക്കയറുകയുണ്ടായി.<ref>^ Dixit 2002, p. 149</ref> പാകിസ്താൻറെപാകിസ്താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുകയുണ്ടായി. പാകിസ്താൻറെപാകിസ്താന്റെ 25 ടാങ്കുകൾ പ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.<ref>^ Barua 2005, p. 193</ref> ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയർ വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയിൽ വച്ച് ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്റ്റംബർ 3 - ന് അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താൻ സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങൾക്കകം പാകിസ്താനു കനത്ത നശനഷ്ഠങ്ങൾ വരുത്തികൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.
[[Image:SU-30 MKI Lajes.JPG|thumb|left|സുഖോയി Su-30 MK I]]
1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്തൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർ‌‌വഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/724193" എന്ന താളിൽനിന്ന് ശേഖരിച്ചത്