"കമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
ചുരുക്കെഴുത്തിലേക്ക് മാറ്റി
വരി 8:
ക - മുതൽ‌ മ - വരെ ഉള്ള വ്യഞ്ജനങ്ങളെ ഉപയോഗിച്ചു കൊണ്ടുമാത്രമേ മലയാളത്തിൽ‌ അർ‌ത്ഥസം‌പുഷ്‌ടമായൊരു [[വാക്യം]] ചമയ്‌ക്കാനാവുകയുള്ളൂ. വ്യഞ്ജനങ്ങളെ വെറുതേ ഉച്ചരിച്ചാലും [[അക്ഷരം|അക്ഷരമാവില്ല]]; അക്ഷരമാവണമെങ്കിൽ‌ അവയോടൊപ്പം 'അ'-യിൽ‌ തുടങ്ങുന്ന [[മലയാള അക്ഷരമാല|സ്വരങ്ങൾ‌]] ചേരണം. അപ്പോൾ‌ 'കമന്നൊരക്ഷരം' എന്ന പ്രയോഗത്തിലൂടെ 25 വ്യഞ്ജനങ്ങളോ അവയോടൊപ്പം സ്വരങ്ങളോ ചേർ‌ത്തുള്ള അക്ഷരങ്ങൾ‌ എന്നു സാധ്യമാവുന്നു. ചുരുക്കത്തിൽ‌ 'മിണ്ടാതിരുന്നു കൊള്ളുക' എന്ന വ്യഗ്യാർ‌ത്ഥമാണിവിടെ ദ്യോതകമാവുന്നത്.
 
== ചുരുക്കെഴുത്തുകൾ‌ മലയാളത്തിൽ‌ ==
[[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളുടെ]] രീതി വെച്ചുനോക്കുമ്പോൾ‌ ചുരുക്കെഴുത്തുകൾ‌ ഇല്ലാ എന്നുതന്നെ പറയാം. സംസ്‌കൃതത്തിന്റേയും ഇംഗ്ലീഷിന്റേയും അമിതമായ കടന്നു കയറ്റത്തിലൂടെ ഭാഷയിൽ‌ കടന്നുകൂടിയവയാണ് ഇവിടെയുള്ള ചുരുക്കെഴുത്തുകൾ‌.[[ K. S. R. T. C.]] എന്നും [[D. G. P.]] എന്നുമൊക്കെ പറയുന്നതുപോലുള്ള ചുരുക്കെഴുത്തുകൾ‌ തനതു മലയാളത്തിലില്ല. മലയാളത്തിൽ‌ പൊതുവേ ഉപയോഗിച്ചു വരുന്നത് വ്യക്തികളുടെ നാമങ്ങൾ‌ക്കു മുമ്പിലോ പിമ്പിലോ ആയി ചേർ‌ക്കുന്ന വീട്ടുപേരിന്റേയോ [[പിതാവ്|പിതാവിന്റേയോ]] പേരിന്റെ ആദ്യാക്ഷരങ്ങളാണ്. ഇത്തരം ചുരുക്കെഴുത്തുകൾ‌ ചില വാക്കുകളുടെ ആദ്യാക്ഷരങ്ങൾ‌ എന്നതിലുപരിയായി കെ. എസ്. ആർ‌. ടി. സി. എന്ന ചുരുക്കെഴുത്തു പ്രദാനം ചെയ്യുന്നതു പോലുള്ള വിശദമായൊരു വാക്യാർ‌ത്ഥത്തെ ജനിപ്പിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ‌ ശുദ്ധ മലയാളത്തിലുള്ള ചുരുക്കെഴുത്തുകളിൽ ഒന്നാമത് എന്ന പദവി ഈ 'കമ' കൊണ്ടുപോകുന്നു. മറ്റൊന്ന് '''സ്വ.ലേ''' ആണ്. പത്രമാധ്യമത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു എങ്കിൽകൂടി സാധാരണ [[മലയാളി|മലയാളിക്കുകൂടി]] സ്വ.ലേ എന്നത്‌ സ്വന്തം ലേഖകനാണെന്നറിയാം. ഇതിനെ മുമ്പുപറഞ്ഞ K. S. R. T. C. എന്നും D. G. P. എന്നുമൊക്കെ പറയുന്നതുപോലുള്ള ഗണത്തിൽ പെടുത്താവുന്നതാണ്.
 
== ചുരുക്കെഴുത്തിന്റെ പ്രസക്തി ==
സംസ്‌കൃതത്തിൽ,‌ [[പാണിനിമഹർ‌ഷി|പാണിനിമഹർ‌ഷിയെഴുതിയ]] [[പാണിനീയം|പാണിനീയമെന്ന]] [[വ്യാകരണം|വ്യാകരണപുസ്തകത്തിലെ]] പല [[സൂത്രം|സൂത്രങ്ങളും]] (സ്ലോകങ്ങൾ) ഇത്തരം ചുരുക്കെഴുത്തുകളാൽ‌ നിറഞ്ഞിരിക്കുന്നതാണ്. ശക്തമായൊരു ഭാഷാപ്രയോഗത്തെ ചുരുക്കെഴുത്തുകൾ‌ സാധ്യമാക്കുന്നു. വ്യക്തമായ ഒരു അർ‌ത്ഥഘടനയെ ജനിപ്പിക്കുന്നതാകണം ചുരുക്കെഴുത്തുകൾ‌. വിപുലീകരണത്തിലൂടെ ശക്തമായൊരു ഭാഷാപ്രയോഗം, അല്ലെങ്കിൽ‌ അർ‌ത്ഥസമ്പുഷ്‌ടി ജനിപ്പിക്കാനുതകുന്നതാവണമത്. [[ഓം]] എന്ന പ്രണവാക്ഷരം കൊണ്ടുവരുന്ന വിപുലമായ അർ‌ത്ഥത്തെക്കുറിച്ചുള്ള ചിന്തകൾ‌ പ്രസിദ്ധമാണല്ലോ. സബ്ദാർ‌ത്ഥസം‌യോഗത്തിന്റെ തന്ത്രവിധാനമാണ് ഓംങ്കാരം. ത്രിമൂർ‌ത്തിസങ്കൽ‌പ്പവും അനാഹതത്തിൽ‌ ആരംഭിച്ച് വിശുദ്ധിയിലവസാനിക്കുന്ന അക്ഷരോച്ചാരണ തന്ത്രഞ്ജതയും പ്രണവ മന്ത്രത്തിലൂടെ പ്രതിധ്വനിക്കുന്നുണ്ട്.
 
== ചുരുക്കെഴുത്തുകൾ കാവ്യങ്ങളിൽ‌ ==
[[ഗായത്രീമന്ത്രം|ഗായത്രീമന്ത്രത്തിന്റെ]] വിപുലീകരണമാണ്‌ [[രാമായണം|രാമായണ]] കാവ്യം. ഇരുപത്തിനാലായിരം ശ്ലോകങ്ങളിലൂടെ അനാവൃതമാകുന്ന രാമായണ മഹാകാവ്യത്തിന്റെ ഓരോ ആയിരം സ്ലോകങ്ങളുടേയും ആരംഭം ഇരുപത്തിനാലു അക്ഷരങ്ങളിലുള്ള ഗായത്രീമന്ത്രാക്ഷരങ്ങളാണ്. [[ഗയത്രീരാമായണം|ഗയത്രീരാമായണമെന്ന]] പേര് രാമായണത്തിനു സിദ്ധിക്കാനുണ്ടായ കാരണവുമിതാണ്. മലയാളത്തിന്റെ പുണ്യമായ [[കുമാരനാശാൻ|കുമാരനാശന്റെ]] വീണപൂവും 'ഹാ കഷ്ടം!' എന്ന വാക്യത്തിന്റെ വിപുലീകരണമായി സ്വാമി നിത്യചൈതന്യാ യതി 'ആശാനെപ്പറ്റിയുള്ള മൂന്നു പ്രബന്ധങ്ങൾ‌' എന്ന കൃതിയിൽ‌ പറഞ്ഞിരിക്കുന്നു. 'ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര.....' എന്നു തുടങ്ങി "....കണ്ണീരിനാൽ‌? അവനിവാഴ്‌വു കിനാവു, കഷ്‌ടം!' എന്ന വരിയിലവസാനിക്കുന്ന 164 വരികളുള്ള [[വീണപൂവ്|'വീണപൂവി'ന്റെ]] ആകത്തുകയെന്നത് ആദ്യ വരിയുടെ ആദ്യാക്ഷരവും അവസാനവരിയിലെ അവസാനത്തെ വാക്കും കൂട്ടി വായിക്കുന്നതാണത്രേ.
 
== ഇതും കാണുക ==
*[[ചുരുക്കെഴുത്ത്]]
*[[ചുരുക്കെഴുത്തുകൾ]]
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/കമ" എന്ന താളിൽനിന്ന് ശേഖരിച്ചത്