"മേരിക്കുണ്ടൊരു കുഞ്ഞാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

en link
വരി 1:
വളരെ പ്രസിദ്ധമായ ഒരു [[അംഗനവാടി]] [[കവിത|കവിതയാണ് ]] '''മേരിക്കുണ്ടൊരു കുഞ്ഞാട്''' (ആഗലേയം‌ Mary had a little lamb). 1830 -ൽ‌ [[സാറാ ജോസഫ്‌ ഹേൽ|സാറാ ജോസഫ്‌ ഹേലാണിത്‌]] പ്രസിദ്ധീകരിച്ചത്‌. സാറാ ജോസഫ്‌ ഹേൽ‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങൾ‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. [[മേരി ഹട്സ്‌]] എന്നൊരാൾ‌ ഈ അംഗനവാടികവിതയുടെ കർ‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേൽ‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ൽ‌ [[തോമസ് ആൽവാ എഡിസൺ]] താൻ കണ്ടുപിടിച്ച [[ഗ്രാമഫോൺ‌|ഗ്രാമഫോണിലൂടെ]] ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ [[ശബ്ദലേഖനം ]] നടത്തുകയുണ്ടായി.
 
==കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തിൽ‌==
 
മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന [[ആട്‌|ആട്ടിൻ‌കുട്ടിയെ]] [[സഹോദരൻ‌|സഹോദരന്റെ]] അഭ്യർ‌ത്ഥന പ്രകാരം‌ [[പള്ളിക്കൂടം‌|പള്ളിക്കൂടത്തിലേക്കു]] കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികൾ‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിൻ‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു.
വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിൻ‌ കുട്ടി മുറ്റത്തു തന്നെ നിൽ‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിൻ‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.
 
==കവിതയുടെ മലയാള പരിഭാഷ==
"https://ml.wikipedia.org/wiki/മേരിക്കുണ്ടൊരു_കുഞ്ഞാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്