"വീക്ഷണം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബമില്ലാത്ത വാചകം ഒഴിവാക്കുന്നു
വരി 3:
[[കൊച്ചി|കൊച്ചിയിൽ]] നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖദിനപ്പത്രമാണ്‌ '''വീക്ഷണം'''. കേരളത്തിലെ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പാർട്ടിയുടെ ഔദ്യോഗികമുഖപത്രമാണ്. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്.
 
പ്രസിദ്ധീകരണമാരംഭിച്ച് ഒരുവർഷത്തിനുള്ളിൽ പത്രലോകത്ത് പ്രചാരത്തിൽ മൂന്നാമത്തെ സ്ഥാനത്തെത്തുവാൻ കഴിഞ്ഞ ചരിത്രമുള്ള ഏക മലയാള പത്രമെന്ന ഖ്യാതി വീക്ഷണം നേടിയെടുക്കുകയും ചെയ്തിരുന്നു{{അവലംബം}}. എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനീകവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകൾ പുറത്തിറങ്ങി. തുടർന്ന് ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകൾ തുടങ്ങി.
 
കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ചെയർമാനും ജനറൽ സെക്രട്ടറി ബെന്നി ബഹനാൻ മാനേജിംഗ് ഡയറക്ടറുമായ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിർവ്വഹിച്ചു വരുന്നത്.
"https://ml.wikipedia.org/wiki/വീക്ഷണം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്