"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
പില്‍ക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
 
1950ല്‍ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം തുടങ്ങിക്കൊമ്ട് ചലച്ചിത്ര നിര്‍മാണ രംഗത്തെത്തിയ വാദുദേവന്‍ മദ്രാസിലേക്ക് താമസം മാറ്റുകയുംചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാല്‍, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിന്‍ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റ്, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോള്‍ ചാന്പയ്ന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അന്‍പതോളം ചിത്രങ്ങള്‍ നിര്‍മിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാല്‍(1956), കാവ്യമേള(1956), പുതിയ ആകാശം പുതിയ ഭൂമി(1964), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥമാറി(1987) ആണ് ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം. [[കുഞ്ചാക്കോ|കുഞ്ചാക്കോക്കും]] [[പി. സുബ്രഹ്മണ്യം|പി.സുബ്രഹ്മണ്യത്തിനും]]ശേഷം ഏറ്റവുമധികം ചിത്രങ്ങള്‍ നിര്‍മിച്ചയാളും വാസുദേവനാണ്.
 
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന്‍ എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്