"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
[[ചിത്രം:Mar sabor .jpg|thumb|200പ്ക്ഷ്|right| മാർ സാബോറും ഇരട്ട സഹോദരനായ മാർ ആഫ്രോത്തും . [[അകപ്പറമ്പ്|അകപ്പറമ്പിലെ]]([[അങ്കമാലി]]) പള്ളിയിൽ നിന്ന്]]
ക്രി.വ. 823 ല് <ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 55-60; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
</ref>സിറിയയിൽ നിന്നുള്ള ചില ക്രിസ്ത്യാനികൾ പുരോഹിതന്മാരുടെ നേതൃത്വത്തിൽ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതൻ ( ബിഷപ്പ്) ആണ് '''മാർ സബോർ''' (ശാബോർ, സാപിർ എന്നെല്ലാം ഉച്ചാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാർ അഫ്രോത്തും (പ്രോത്ത്, ഫ്രോത്ത്) ആദ്ദേഹത്തിന്റെ കൂടെ വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയൻ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref>
 
മാർ സബർ ഈശോ, മാർ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു് കരുതപ്പെടുന്നു. എന്നാൽ വി. പതോസിന്റെ ശ്ലൈഹിക സിംഹാസനമായ അന്ത്യോക്ക്യയിൽ നിന്നും വന്നവരാണ് മാർ ശബോറും ഇരട്ട സഹോദരനായ മാർ അഫ്രോത്തും എന്നും ഒരു വാദമുണ്ടു് .<ref> ജെ. ജേക്കബ്. പാവറട്ടി. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997. </ref> [[തരിസാ പള്ളി|തരീസാ പള്ളി]] സ്ഥാപിച്ചത് ഇവരാണ്.
മാർ സബർ കൊല്ലം കെന്ദ്രമാക്കിയും മാർ അഫ്രോത്ത് ഉദയമ്പേരൂർ കേന്ദ്രമാക്കിയും പ്രവർത്തനം ആരംഭിച്ചു.<ref> വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം ഏടുകൾ 43-45 ,2002</ref> മലങ്കര സഭയുടെ പേർഷ്യൻ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാർത്തോമ്മാ ക്രിസ്ത്യാനികൾ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാർ സബറിന്റെ ചുവർ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
[[കടമറ്റത്ത് കത്തനാർ]] മാർ സബോറിൽ നിന്നാൺ വിദ്യകൾ സ്വായത്തമാക്കിയതെന്ന് വിശ്വാസം <ref>http://www.kadamattomchurch.org//history.html
</ref>
== ചരിത്രം ==
ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവർ കേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂർ]], [[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയി. [[കാദീശങ്ങൾ അഥവ് കന്തീശങ്ങൾ‌]](സുറിയാനിയിൽ പുണ്യവാളന്മാർ എന്ന്) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവർമ്മൻ]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു, ഇത് [[തരിസാ പള്ളി]]എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികൾ]] മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ [[തരിസാപള്ളി ശാസനങ്ങൾ]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
[[ചിത്രം:Marsaborafroth.jpg|thumb|250px|right| അകപ്പറമ്പിലെ മാർ ശബോർ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് [[യാക്കോബായ]] [[സുറിയാനി ഓർത്തഡോക്സ്]] പള്ളിയാണിത്]]
പിന്നീട് പോർട്ടുഗീസുകാരുടെ കാലത്ത് [[ഡോ.അലെക്സോഅലെക്സൊ ഡെ മെനസിസ്|മാർ മെനസിസ്]] ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും [[ഉദയംപേരൂർ സുന്നഹദോസ്|ഉദയം‍പേരൂർ]] സുന്നഹദോസ് വിളിച്ചു കൂട്ടി അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമർശിക്കുകയും മറ്റും ചെയ്തു.<ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം] </ref> ബാബേലിൽ നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികൾ എല്ലാം അന്നു മുതൽ സകല പുണ്യവാളന്മാരുടെ പേരിൽ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതൽ ഈ പള്ളികളെല്ലാം കദീശാ പള്ളികൾ എന്നറിയപ്പെട്ടു (കുൽഹൂൻ കാദീശെ)- സകല പുണ്യവാളന്മാരുടെയും എന്നർത്ഥമുള്ള സുറിയാനി പദം).
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാർ സബോർ തന്നെയാൺ ഇതും സ്ഥാപിച്ചത്]]
 
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്