"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==രാഷ്ട്രീയപശ്ചാത്തലം==
ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ മത്സരവേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലുമായി. ക്രിസ്തുമതത്തെ ഔദ്യോഗികമതമായി അംഗീകരിച്ച(ക്രി.വ. 303-ൽ) ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായിരുന്നു അർമീനിയ.<ref>വിശ്വാസത്തിന്റെ യുഗം, [[സംസ്കാരത്തിന്റെ കഥ|ദ സ്റ്റോറി ഓഫ് സിവിലിസേഷൻ]], നാലാം ഭാഗം(പുറങ്ങൾ 204-205)</ref> <ref>പരിശുദ്ധ കരേക്കിൻ രണ്ടാമൻ, പ്രൊഫ. പി.സി. ഏലിയാസ്, പി.ആർ.ഓ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, [http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=9&programId=1073998194&contentId=5131128&contentType=EDITORIAL&articleType=Malayalam%20News മനോര ഓൺലൈൻ]</ref> രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയയിലെ പുരാതനക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, ക്രി.വ. 394-ൽ കോസ്രോസ് മൂന്നാമന്റെ മരണത്തിനു ശേഷം അർമീനിയരുടെ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.
 
==ജീവിതാരംഭം==
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്