"ഐൽ ഒഫ് മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദ്വീപുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 40:
==കൃഷിയും വ്യവസായവും==
 
518 ച. കി. മീ. വിസ്തീർണമുള്ള ഈ ദ്വീപിന്റെ മധ്യഭാഗത്ത് തെക്കുവടക്കായി തരിശായ മൊട്ടക്കുന്നുകളുടെ ഒരു നിര കാണാം. ഇവയ്ക്കുചുറ്റും കൃഷിക്കുപയുക്തമായ നിരന്ന പ്രദേശമാണുള്ളത്. ഓട്സ് ആണ് പ്രധാനവിള. [[ആട്|ആടുവളർത്തൽ]] അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. തന്മൂലം ക്ഷീരസംബന്ധിയായ വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ഈ ദ്വീപിന് ചുറ്റുമുള്ള [[കടൽ|കടലുകളിൽ]] സമ്പദ്പ്രധാനമായ ഹെറിങ്മത്സ്യം സമൃദ്ധമായുണ്ട്. മീൻപിടിത്തവും ഉപ്പിട്ടുണക്കിയ ഹെറിങ്ങിന്റെ കയറ്റുമതിയും ഈ [[ദ്വീപ്|ദ്വീപിലെ]] പ്രധാന വ്യവസായമായി വളർന്നിരിക്കുന്നു. സ്കോട്ടുലൻഡുകാരായ കുടിയേറ്റക്കാരാണ് പൊതുവേ [[മത്സ്യം|മത്സ്യബന്ധനത്തിൽ]] ഏർപ്പെട്ടിട്ടുള്ളത്. ജനങ്ങളിൽ പൂരിപക്ഷവുംഭൂരിപക്ഷവും [[സ്കാൻഡിനേവിയ|സ്കാൻഡിനേവിയയിൽ]] നിന്ന് കുടിയേറിയ കെൽറ്റിക് വിഭാഗക്കാരാണ്. മെഥേഡിസ്റ്റ്, ചർച്ച് ഒഫ് ഇംഗ്ലണ്ട്, റോമൻ കത്തോലിക്കർ തുടങ്ങി ക്രിസ്തുമതത്തിന്റെ അവന്തര വിഭാഗങ്ങൾക്ക് ഗണ്യമായ സംഖ്യാബലമുണ്ട്. ഐൽ ഒഫ് മാനിലെ പ്രധാന വരുമാനമാർഗം ടൂറിസം ആണ്; പ്രതിവർഷം ഏതാണ്ട് അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാർ തങ്ങളുടെ ഒഴിവുകാലം കഴിച്ചുകൂട്ടുവനായി ഈ ദ്വീപിൽ എത്തിച്ചേരുന്നു.<ref>https://www.cia.gov/library/publications/the-world-factbook/geos/im.html Isle of Man</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഐൽ_ഒഫ്_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്