"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
==അക്ഷരമാലയുടെ പ്രചാരണം==
[[Image:Dzeragir.jpg|left|thumb|150px|മെസ്രോബിന്റെ പദ്യങ്ങൾ]]
ക്രി.വ. 406-ൽ അന്തിമരൂപം കിട്ടിയ മെസ്രോബിന്റെ അക്ഷരമാല, അർമീനിയൻ ഭാഷയിൽ ലിഖിതസാഹിത്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യുകയും ദേശീയബോധം വളർത്തുകയും ചെയ്തു. "അർമീനിയക്കാരെ പൗരസ്ത്യദേശത്തെ ഇതര ജനതകളിൽ നിന്ന് വേർതിരിച്ച് മറ്റൊരു ജനതയുംരാഷ്ട്രവുമായി നിലനിർത്തിയതും, സൊരാഷ്ട്രിയരുടേയും[[സൊറോസ്ട്രിയൻ മതം|സൊരോസ്ട്രിയരുടേയും]] മറ്റും മതസാഹിത്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാവുന്ന ഒരു ക്രിസ്തീയസാഹിത്യം അവരുടെ ഭാഷയിൽ രൂപപ്പെടുത്തി അർമീനിയൻ ക്രിസ്തീയതയെ നിലനിർത്തുകയും ചെയ്തത് ഈ അക്ഷരമാലയാണെന്ന്" വിശുദ്ധ മാർട്ടിൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "അർമീനിയ അതിന്റെ ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനില്പിന്‌ മെസ്രോബിനോട് കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നടന്നില്ലായിരുന്നെങ്കിൽ പേർഷ്യൻ, സിറിയൻ ജനതകൾക്കിടയിൽ അലിഞ്ഞുചേർന്ന് വ്യക്തിത്വം നഷ്ടപ്പെട്ട്, പൗരസ്ത്യദേശത്തെ മറ്റു പല ജനതകളേയും പോലെ അർമീനിയൻ ജനത അപ്രത്യക്ഷമാകുമായിരുന്നു."<ref>കത്തോലിക്കാ വിജ്ഞാനകോശം [http://www.newadvent.org/cathen/10211a.htm മെസ്രോബ്].</ref> തന്റെ പ്രയത്നം പൂർണ്ണമായും പ്രയോജനപ്പെടാനായി, അക്ഷരമാലയുടെ പ്രചാരണത്തിനായി മെസ്രോബ് അർമീനിയയിലുടനീളം വിദ്യാലയങ്ങൾ തുടങ്ങി. പേർഷ്യൻ മേൽക്കോയ്മയിൽ അർമീനിയൻ രാജാക്കന്മാർ ഭരിച്ചിരുന്ന കിഴക്കൻ അർമീനിയയിൽ മാത്രമല്ല അക്ഷരമാല പ്രചരിച്ചത്. പാത്രിയർക്കീസ് ഐസക്കിന്റെ ശുപാർശക്കത്തുമായി കോൻസ്റ്റാന്റിനോപ്പിളിലെത്തിയ മെസ്രോബ്, ബൈസാന്തിയ ഭരണത്തിൽകീഴിലിരുന്ന അർമീനിയൻ പ്രദേശങ്ങളിൽ അക്ഷരമാല പ്രചരിപ്പിക്കാൻ ചക്രവർത്തിയുടെ പിന്തുണ നേടി.
 
==പുതിയ സാഹിത്യം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/715320" എന്ന താളിൽനിന്ന് ശേഖരിച്ചത്